New Update
/sathyam/media/media_files/LVChfaNr9viYyXwQJcIM.jpg)
ശാസ്താംകോട്ട: ജന്മദിനാഘോഷത്തിനിടെ ബാര്‍ഹോട്ടലില്‍ സംഘര്‍ഷമുണ്ടാക്കി ചുമട്ടുതൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ച കേസില്‍ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അരിനല്ലൂര്‍ അരീക്കാവ് ചരുവില്‍പുത്തന്‍വീട്ടില്‍ അഭിജിത്ത് (22), ശൂരനാട് തെക്ക് കക്കാക്കുന്ന് പള്ളിയാട്ട് വീട്ടില്‍ അതുല്‍ കൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്. ശാസ്താംകോട്ട മണ്ണെണ്ണമുക്കിലെ ബാറിലാണ് സംഭവം.
പിറന്നാള്‍ ആഘോഷിക്കാന്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കളാണ് എത്തിയത്. ആഘോഷത്തിനിടെ ബാറില്‍ സംഘര്‍ഷമുണ്ടാക്കിയ യുവാക്കള്‍ ബിയര്‍ കുപ്പികൊണ്ട് ചുമട്ടുതൊഴിലാളിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.