ജനതാദൾ ( എസ് ) ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ലയനം അംഗീകരിക്കാതെ ഒരു വിഭാഗം ; മുൻ സംസ്ഥാന പ്രസിഡൻ്റ് സി.കെ.നാണുവിൻ്റെ നേതൃത്വത്തിൽ സേവ് ജനതാദൾ (എസ് )  ; കൊച്ചിയിൽ ജനുവരി 30 ന് സംസ്ഥാന കൺവെൻഷൻ നടത്താൻ സേവ് ജനതാദൾ (എസ്) വിഭാഗം

ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദൾ രൂപീകരിച്ചത് രണ്ട് നേതാക്കളുടെ തീരുമാനം മാത്രമാണെന്നും ഈ തീരുമാനത്തിൽ അണികളിൽ നിരാശയുണ്ട് എന്നുമാണ് സി.കെ നാണുവിനോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്.

New Update
C.K-NANU

കൊച്ചി: മുൻ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻ്റുമായിരുന്ന സി.കെ.നാണു വിൻ്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കളും പ്രവർത്തകരുമാണ് ജനതാദൾ (എസ് ) സംസ്ഥാന ഘടകം ഐസ്ജെഡി യിൽ ലയിച്ചതിനെ എതിർക്കുന്നത് . 

Advertisment

സി. കെ. നാണു നയിക്കുന്ന വിഭാഗം  "സേവ്ജനതാദൾ (എസ്) സംസ്ഥാന കൺവെൻഷൻ 30 ന് രാവിലെ 11ന് എറണാകുളം ടൗൺ ഹാളിൽ നടക്കും.

ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദൾ രൂപീകരിച്ചത്  രണ്ട് നേതാക്കളുടെ തീരുമാനം മാത്രമാണെന്നും ഈ തീരുമാനത്തിൽ  അണികളിൽ നിരാശയുണ്ട് എന്നുമാണ് സി.കെ നാണുവിനോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്. 

കോഴിക്കോട്, എറണാകുളം, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പാർട്ടിക്കുള്ളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

സി. കെ നാണു നേതൃത്വം നൽകുന്ന വിഭാഗം ജനതാദൾ (എസ് ) എന്ന നിലയിൽ തുടർന്നാൽ സംസ്ഥാനത്ത്  എൻ.ഡി.എ യിൽ ഘടക കക്ഷിയാകുന്നതിനും സാധ്യതയുണ്ട്. 

ജനതാദൾ (എസ്) ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. ബിജിലി
ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് ഉമ്മൻ, ഇടുക്കി ജില്ലാ പ്രസിഡൻ്റ് പൗലോസ് സംസ്ഥാന നിർവ്വഹണ സമിതി അംഗങ്ങളായ ജോസ്.സി.ജോസഫ്, പി.ടി.അഷറഫ് ഗുരുവായൂർ, എം.വി.രമേഷ് കുമാർ, ഗുരുദേവ സാജൻ, തകിടി കൃഷ്ണൻ നായർ, മംഗലത്ത് നൗഷാദ് കൊല്ലം, സി.കെ.സുധീർ വടകര,  ദേവസ്യ, വിവിധ ജില്ലകളിലെ മണ്ഡലം പ്രസിഡൻ്റുമാരും യുവജന വിഭാഗം നേതാക്കളും ഒക്കെ സി. കെ നാണുവിനൊപ്പമാണ്. 

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ നയിക്കുന്ന ജെ.ഡി (എസ് ) ദേശീയ തലത്തിൽ ബി ജെ പി യുടെ നേതൃത്വത്തിലുള്ള എൻഡിഎ യുടെ ഭാഗമാണ്.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എൽ.ഡി.എഫിൻ്റെ ഭാഗമായ ജനതാദൾ ( എസ് ) മുൻ മന്ത്രി മാത്യു ടി തോമസിൻ്റെ നേതൃത്വത്തിൽ ഐ എസ് ജെ ഡി യിൽ ലയിക്കുകയായിരുന്നു.

Advertisment