ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/gbUqbpty2goSqE67cDFC.jpg)
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ കോടതിയിൽ പറയാനാകുമെന്നാണ് ഹർജിയിൽ പറയുന്നത്. ഹര്‍ജി ഏപ്രില്‍ അഞ്ചിന് കോടതി പരിഗണിക്കും.
Advertisment
അതേസമയം, ജെസ്‌ന തിരോധാനക്കേസില്‍ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ വിശദീകരണം സമർപ്പിക്കാൻ രണ്ടാഴ്ച സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഏപ്രിൽ അഞ്ചിനകം വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശിച്ചു.