Advertisment

ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി; ജോസ് കെ. മാണിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് റോഷി അഗസ്റ്റിന്‍; എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞ് ജോസ്‌

കേരള കോൺഗ്രസിന്റെ നിലവിലുള്ള രാജ്യസഭാ സീറ്റ് തുടർന്നും നൽകുന്നതിന്   എൽഡിഎഫ് യോഗം തീരുമാനമെടുത്തതിൽ  സന്തോഷമുണ്ടെന്നും ജോസ് പറഞ്ഞു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
jose k mani

തിരുവനന്തപുരം:  കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി  കേരള കോൺഗ്രസ് എം  പാർലമെൻററി പാർട്ടി യോഗം നിശ്ചയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Advertisment

പാർലമെൻറിൽ ജോസ് കെ മാണി മതേതര നിലപാടുകൾക്കായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് സ്ഥാനാർത്ഥിത്വം. കർഷകർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടി  തുടരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.  ഇടതു മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കേരള കോൺഗ്രസ് എം ന് നൽകിയ  പരിഗണനയിൽ അദ്ദേഹം  സംതൃപ്തി രേഖപ്പെടുത്തി.

കേരള കോൺഗ്രസ് എം ന്റെ രാഷ്ട്രീയ അർഹതയ്ക്ക് അനുയോജ്യമായ അംഗീകാരം മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐ എമ്മും  മുഖ്യമന്ത്രിയും മുന്നണിയും നൽകിയതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന്  ജോസ് കെ മാണി പറഞ്ഞു.

 പാർലമെൻറിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞ നാളുകളിൽ കേരള കോൺഗ്രസ് എമ്മിന് കഴിഞ്ഞിട്ടുണ്ട്. അത് നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ അർത്ഥവത്തായി തുടരുന്നതിനുള്ള രാഷ്ട്രീയ ചുമതലയാണ് രാജ്യസഭാ സീറ്റൊന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ നിലവിലുള്ള രാജ്യസഭാ സീറ്റ് തുടർന്നും നൽകുന്നതിന്   എൽഡിഎഫ് യോഗം തീരുമാനമെടുത്തതിൽ  സന്തോഷമുണ്ടെന്നും ജോസ് പറഞ്ഞു.

ചെയർമാൻ ജോസ് കെ മാണി, പാർലമെൻററി പാർട്ടി ലീഡർ റോഷി അഗസ്റ്റിൻ, വൈസ് ചെയർമാൻ ഡോ. എൻ ജയരാജ്, ജന സെക്രട്ടറി സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisment