മുനമ്പം മുതലെടുക്കാനും രാഷ്ട്രീയ-വര്‍ഗീയ വത്കരിക്കാനുമുള്ളവരുടെ ഊഴം അവസാനിച്ചു. ഒടുവില്‍ പ്രശ്നപരിഹാരത്തിന് ജോസ് കെ മാണിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സമര സമിതി. വഖഫ് ബില്ലില്‍ സെക്ഷന്‍ 97 ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഇടപെടലിനായി ജോസ് കെ മാണിയുടെ രാഷ്ട്രീയ നീക്കം. കേന്ദ്രമന്ത്രിവരെ നേരിട്ടെത്തിയ മുനമ്പത്ത് ജോസ് കെ മാണി ഗോളടിക്കുമോ ?

New Update
jose k mani

കോട്ടയം: ക്രെഡിറ്റ് എടുക്കാനും രാഷ്ട്രീയ വത്കരിക്കാനും മത്സരിച്ച് മുനമ്പം വഴി ചുറ്റി കറങ്ങിയവരുടെ ഊഴം അവസാനിച്ചതോടെ പ്രശ്നത്തില്‍ ഒടുവില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പിയുടെ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ചു മുനമ്പം ജനത. 

Advertisment

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ നിലവില്‍ വന്നിട്ടും മുനമ്പത്ത് പ്രശ്‌നം പരിഹാരം ഉണ്ടാകാതെ വന്നതോടെ ബിജെപിയുടെ ഇടപെടലിലുള്ള പ്രതീക്ഷയും മുനമ്പംകാര്‍ക്ക് നഷ്ടമായിരിക്കയാണ്. 

മുനമ്പത്തെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് ബില്ലില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍ വിഷയത്തിലെ വര്‍ഗീയ വത്കരണത്തിലും രാഷ്ട്രീയ വത്കരണത്തിലുമായിരുന്നു ബിജെപിയുടെ താല്‍പര്യം എന്ന വിലയിരുത്തലാണ് ഒടുവില്‍ ജനങ്ങള്‍ക്കുള്ളത്. 

കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരന്‍ റിജിജു മുനമ്പത്ത് വരുകയും വഖഫ് ഭേദഗതി ബില്‍ വരുന്നതോടെ മുമ്പത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. പിന്നീട് മുനമ്പം പ്രശ്നപരിഹാരത്തിന് ഉപകരിക്കും വിധം പുതിയ അമന്‍റ് മെന്റുകള്‍ കൊണ്ടുവരാന്‍ മൂന്നാഴ്ച കൂടി വേണമെന്നു അദ്ദേഹം സാവകാശം ചോദിക്കുകയും ചെയ്തിരുന്നു.  


ഇപ്പോള്‍ ആഴ്ചകള്‍ കഴിഞ്ഞു, മാസങ്ങളായി കേന്ദ്രത്തിന്റെ ഭാഗത്തു നിന്നു ഒരു നിലപാടും ഉണ്ടായില്ല. ഇതോടെയാണ് മുനമ്പം ജനതയുടെ ദുരിതത്തിന് പരിഹാരം തേടി
ജോസ് കെ. മാണി എം.പി.യുമായി സമരസമിതി ചര്‍ച്ച നടത്തിയത്. 


മുനമ്പം സമര പന്തലില്‍ ആദ്യം എത്തിയ രാഷ്ട്രീയ നേതാവ് ജോസ് കെ മാണിയായിരുന്നു. പിന്നാലെയാണ് സമര പന്തലിലേയ്ക്ക് നേതാക്കളുടെ പ്രവാഹം ഉണ്ടായതും ബിജെപി സമരത്തെ ഹൈജാക് ചെയുന്ന വിധം കാര്യങ്ങള്‍ എത്തുകയും ചെയ്തത്.

രാജ്യസഭയില്‍ മുനമ്പം ജനതയ്ക്കു വേണ്ടി നിലകൊണ്ടയാളാണ് ജോസ് കെ. മാണി. ബില്‍ കൊണ്ടു വന്നപ്പോള്‍ ബില്‍ തരത്തിലാണ്  മുനമ്പം ജനതയെ സഹായിക്കുന്നതെന്നു പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി ജോസ് കെ മാണി മന്ത്രിയോട് ചോദിച്ചിരുന്നു. 

ഇതേ ചോദ്യം കേന്ദ്ര ന്യൂനപക്ഷ മന്ത്രിയോടും അദ്ദേഹം ആവർത്തിച്ചിരുന്നു. ഇതോടെയാണ് പ്രശ്നപരിഹാരത്തിന് വീണ്ടും ജോസ് കെ മാണിയുടെ ഇടപെടലിനായി സമര സമിതി നീക്കം തുടങ്ങിയത്. സമര സമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം അദ്ദേഹവുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തി. 


വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉറപ്പാക്കുമെന്ന് ജോസ് കെ. മാണി സമര സമിതിക്ക് ഉറപ്പു നല്‍കി. ജോസ് കെ. മാണിയുടെ ഇടപെടല്‍ വിഷയം പരിഹരിക്കാന്‍ കാരണമാകുമെന്ന പ്രതീക്ഷ മുനമ്പം സമരസമിതിക്കുണ്ട്.


മുനമ്പം വിഷയം പരിഹരിക്കുന്നതിനു വേണ്ട നടപടികള്‍ക്ക് വേഗംകൂട്ടാന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് എം.പി ഉറപ്പുനല്‍കിയതായി സമിതി നേതാക്കള്‍ അറിയിച്ചു. 

1902-ല്‍ 404 ഏക്കര്‍ ഭൂമിയുണ്ടായിരുന്നുവെന്നും 1948-ല്‍ സിദ്ദിഖ് സേട്ട് മുനമ്പത്ത് വരുമ്പോള്‍ കടല്‍ കയറ്റത്തെ തുടര്‍ന്ന് വെറും 114 ഏക്കര്‍ ഭൂമിയായി മുനമ്പം തീരം ചുരുങ്ങിയിരുന്നുവെന്നും സമരസമിതി നേതാക്കള്‍ ജോസ് കെ. മാണിയെ അറിയിച്ചു. 

114 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ ചിറയും താമസക്കാരായ 218 കുടുംബങ്ങള്‍ക്ക് ഫാറൂഖ് കോളജ് വില്‍പ്പന നടത്തിയെന്നും ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഇത് വ്യക്തമാക്കിയെന്നും സമരസമിതി നേതാക്കള്‍ പറയുന്നു. 

മുനമ്പം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍, ചെയര്‍മാന്‍ ജോസഫ് റോക്കി പാലയ്ക്കല്‍, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശ്ശേരി തുടങ്ങിയവരാണ് ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തിയത്.  


വഖഫ് ബില്ലില്‍ സെക്ഷന്‍ 97 ഉപയോഗിച്ച് മുഖ്യമന്ത്രി വഖഫ് ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. തങ്ങള്‍ക്ക് നിയമോപദേശം ഇത്തരത്തിലാണ് ലഭിച്ചിട്ടുള്ളത്. മുന്‍പും ഇത്തരത്തില്‍ പ്രശ്‌നം പരിഹരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും സമരസമിതി പറയുന്നു.


 കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ അമന്‍മെന്റ് ബില്ലില്‍ സെക്ഷന്‍ 40 എടുത്തുമാറ്റിയിരുന്നു. എന്നാല്‍, 2019ല്‍ സെക്ഷന്‍ 40 ഉപയോഗിച്ചാണ് മുനമ്പത്തെ ഭൂമി വഖഫ് ആസ്തി പിട്ടികയില്‍ ചേര്‍ക്കുന്നത്. 

സെക്ഷന്‍ 40 ഉപയോഗിച്ച് ചേര്‍ത്ത ഭൂമികള്‍ തിരിച്ചു നല്‍കണമെന്ന ഭേതഗതികൂടി കൊണ്ടുവന്നിരുന്നെങ്കില്‍ വളരെ നിസാരമായി മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാമായിരുന്നു.

ജെ.പി.സിയെ ഇക്കാര്യങ്ങള്‍ സമര സമിതി അറിയിച്ചതാണ്. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് റൂള്‍ കൊണ്ടുവരുന്നതു വരെ കാത്തു നില്‍ക്കേണ്ടി വരില്ലായിരുന്നു എന്നും സമര സമിതി നേതാക്കള്‍ പറയുന്നു.  

എന്നാല്‍ പലര്‍ക്കും മുനമ്പം പ്രശ്നം പരിഹരിക്കാതെ അത് മറ്റ് തരത്തില്‍ സാമുദായിക ചേരിതിരിവിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടി ഉപയോഗിക്കാനായിരുന്നു താല്‍പര്യം.

Advertisment