/sathyam/media/media_files/2025/12/17/jose-k-mani-kerala-congress-m-2025-12-17-18-10-57.jpg)
കോട്ടയം: എല്‍.ഡി.എഫ് വിടുമെന്ന വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടി.
കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്നണിയില്‍ പാര്‍ട്ടി പൂര്‍ണ തൃപ്തരാണെന്നും ചെയര്‍മാന്‍ ജോസ് കെ. മാണി.
കോട്ടയത്ത് നടന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ ഭിന്നതകളുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും സ്റ്റിയറിങ് കമ്മിറ്റി വിലയിരുത്തി.
മുഖ്യമന്ത്രിക്കും മറ്റ് ഇടതുമുന്നണി നേതാക്കള്‍ക്കും പാര്‍ട്ടിയുടെ നിലപാടുകളെക്കുറിച്ചു കൃത്യമായ ധാരണയുണ്ട്.
ജനകീയ പ്രശ്‌നങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനമെന്നു ജോസ് കെ. മാണി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/13/jose-k-mani-2026-01-13-16-46-50.png)
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ഫലങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണു യോഗം ചേര്‍ന്നത്.
മുന്നണി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു മുന്നോട്ട് പോകാനാണു പാര്‍ട്ടിയുടെ തീരുമാനമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
പല കോണുകളില്‍ നിന്നും ക്ഷണങ്ങള്‍ വരുന്നുണ്ടെങ്കിലും എല്‍ഡിഎഫില്‍ പാര്‍ട്ടി സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി യോഗങ്ങളില്‍ ജോസ് കെ. മാണി പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അദ്ദേഹം തള്ളി.
കൃത്യമായ കാരണങ്ങളാലാണു ചില യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എല്ലാ യോഗങ്ങളിലും കൃത്യമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് എന്‍. ജയരാജ്, എം.എല്‍.എമാര്‍, തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us