/sathyam/media/media_files/2026/02/23/tp-2026-02-23-16-49-42.jpg)
ന്യൂ​ഡ​ൽ​ഹി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി ജ്യോ​തി​ബാ​ബു​വി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി.
ജ്യോ​തി​ബാ​ബു​വി​ന്‍റെ ര​ണ്ട് വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​താ​യും അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്നു​മു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.
ജ​യി​ലി​ൽ വെ​ച്ച് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഭാ​ഗം ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. സ​ർ​ക്കാ​രും ജ്യോ​തി​ബാ​ബു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക് കൈ​മാ​റി​യി​രു​ന്നു.
ന​വം​ബ​റി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ഗൂ​ഢാ​ലോ​ച​നാ കു​റ്റ​ത്തി​ന് ഹൈ​ക്കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച പ്ര​തി​യാ​ണ് സി​പി​എം കു​ന്നോ​ത്തു​പ​റ​മ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗ​മാ​യ ജ്യോ​തി​ബാ​ബു. ഹൈ​ക്കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ 2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​ദ്ദേ​ഹം കീ​ഴ​ട​ങ്ങി​യ​ത്.
കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​യ​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യും എം​എ​ൽ​എ​യു​മാ​യ കെ.​കെ. ര​മ കോ​ട​തി​യി​ൽ എ​തി​ർ​ത്തി​രു​ന്നു.
എ​ന്നാ​ൽ ചി​കി​ത്സ​യ്ക്കു​ള്ള മൗ​ലി​കാ​വ​കാ​ശം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഈ ​ഉ​ത്ത​ര​വ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us