പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ. മുരളീധരന്റെ പേര്. ദേശീയ, സംസ്ഥാന നേതൃത്വത്തിന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ കൊടുത്ത കത്ത് പുറത്തായി.
ബിജെപിയെ തുരത്താൻ കെ. മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നായിരുന്നു ഡിസിസിയുടെ ആവശ്യം. ഡിസിസി ഭാരവാഹികള്‍ ഐകകണ്‌ഠ്യേനയെടുത്ത തീരുമാനമാണ് ഇതെന്നും കത്തില്‍ പറയുന്നു.
പുറത്തുവന്ന ഭാഗത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ഇല്ല. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്. ഇത് ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.