/sathyam/media/media_files/Ir02fysEZHlkTHXjcikq.jpg)
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍.
സസ്‌പെന്‍ഷന്‍ നടപടിയിലുള്ള ഒരാളുടെ എന്തു നടപടിക്കും പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല.
/filters:format(webp)/sathyam/media/media_files/TqZ8fl7UH5pvqkXkm6YX.jpg)
ഉദിച്ചുയരേണ്ട താരങ്ങളൊക്കെ ഉദിച്ചുയരും. അല്ലാത്തത് അസ്തമിക്കും, കെ മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണ്. ഇനി അങ്ങോട്ടു കയറ്റേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
സസ്‌പെന്റ് ചെയ്ത ആള്‍ക്കാരെ, ആരു തന്നെയായാലും പങ്കെടുക്കരുതെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്.
ആരോപണവിധേയനെതിരെ എന്നേ പാര്‍ട്ടി നടപടിയെടുത്തതാണ് . എന്നേ സസ്‌പെന്‍ഡ് ചെയ്തു കഴിഞ്ഞു.
സസ്‌പെന്‍ഷന്‍ ഏതാണ്ട് പുറത്താക്കലിന് തുല്യമാണ്. ഇനി അത് എന്നും പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല.
ആശയദാരിദ്ര്യം കാരണമാണ് സിപിഎം ഇക്കാര്യം ഇങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us