/sathyam/media/media_files/YLRYNa6HkihGEOGBiuMg.jpg)
തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാനം. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.
35 നിയന്ത്രണങ്ങളുടെ പട്ടികയിൽ 5 എണ്ണം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തവയാണ്. ഒരു കാരണവശാലം അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്നും, പൂർണമായി പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിലവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിന്‍ക്കാട് മൈതാനിയില്‍ വെച്ച് കരിമരുന്ന് പ്രയോഗം നടത്താനാനാവില്ല.
ഫയർലൈനിലെ ബാരിക്കേഡിൽനിന്നു വീണ്ടും 100 മീറ്റർ അകലെയേ ജനത്തെ നിർത്താവൂ എന്ന നിബന്ധന വന്നാൽ വെടിക്കെട്ട് ആസ്വദിക്കാനാകാത്ത സാഹചര്യം വരും. അശാസ്ത്രീയമായ നിർദേശങ്ങളാണു വിജ്ഞാപനത്തിലുള്ളതെന്നും മന്ത്രി വിമര്‍ശിച്ചു.