/sathyam/media/media_files/2025/09/13/shaji-2025-09-13-19-31-08.jpg)
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തുന്നതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ം ലീ​ഗ് നേതാവ് കെ.എം ഷാജി. അയ്യപ്പ സം​ഗമം നടത്തുന്നതിന് മുമ്പ് സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ സംവരണ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയെന്നും ഡിവൈഡ് ആൻ്റ് ഏണ്‍ ആണ് സര്‍ക്കാറിന്റെ നിലപാടെന്നും കെ എം ഷാജി പറഞ്ഞു.
'അയ്യപ്പ സംഗമം നടത്തുന്നതിന് മുമ്പ് സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കണം. വനിതാ മതിലില്‍ പര്‍ദ്ദയിട്ട സ്ത്രീകളെ ഇറക്കി. അയ്യപ്പന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അല്ല ശ്രമം. വെള്ളാപ്പള്ളിയെ നവോത്ഥാന നായകനാക്കാനാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം. വെള്ളാപ്പള്ളിയുടെ നവോത്ഥാന കാലത്തേക്കാള്‍ നല്ലത് പിണറായിയുടെ അധമകാലമാണ്', കെ എം ഷാജി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us