പി.വി അൻവർ യു.ഡി.എഫിലേക്ക് ? രാഷ്ട്രീയകാര്യസമിതിയിൽ വീണ്ടും ആവശ്യം ഉന്നയിച്ച് കെ സുധാകരൻ

New Update
Ksudhakaranabouanwarneww

തിരുവനന്തപുരം: പി.വി. അൻവറിനെ യു.ഡി.എഫ് മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് വീണ്ടും ആവശ്യമുന്നയിച്ച് കെ. സുധാകരൻ. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയോഗത്തിലാണ് സുധാകരൻ നിർണായക നിലപാട് വീണ്ടും അവതരിപ്പിച്ചത്. 

Advertisment

നിലമ്പൂരിൽ അൻവർ ഉയർന്ന പിന്തുണ നേടിയതോടെ അദ്ദേഹത്തെ മുന്നണിയിലെത്തിക്കാൻ തയാറാകണമെന്ന് സുധാകരൻ വ്യക്തമാക്കിയതായി കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. അൻവറിനെ എടുക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു.

ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു പിന്നാലെ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ അൻവർ ‘ഫാക്ടറാണ്’ എന്ന രീതിയിൽ പ്രതികരിച്ചിരുന്നു. എന്നാൽ, പിന്നീട് നിലപാട് മാറ്റിയിരുന്നു.

മുസ്ലീം ലീഗ് ഇതിനിടെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. യുഡിഎഫിന്റെ പൊതുസന്ദേശവുമായി പൊരുത്തപ്പെടുന്ന രീതിയിലായിരിക്കുമെന്ന നിലപാടാണ് ലീഗിന്റെ നിലപാട്.

Advertisment