തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കോഴിക്കോട് നടത്തിയ ഭീഷണിപ്രസംഗം മാധ്യമങ്ങളില്‍ ചര്‍ച്ചയാകാത്തതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
എന്താണ് ഇത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്ന് ഗോവിന്ദന്‍ ചോദിച്ചു. താനോ, മറ്റ് ഇടതുപക്ഷക്കാരോ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ മാധ്യമങ്ങള്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെയെങ്കിലും ചര്‍ച്ച ചെയ്യില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
''സുധാകരന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. തടി കേടാക്കേണ്ട, ശരിയാക്കി കളയും എന്ന് സുധാകരന്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. ചാനലുകളില്‍ എന്താണ് ഇത് ചര്‍ച്ചയാകാത്തത് ? ഞാനോ, മറ്റ് ഇടതുപക്ഷക്കാരോ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെയെങ്കിലും നിങ്ങള്‍ ഈ ചര്‍ച്ച കൊണ്ടുപോകില്ലേ ?''-ഗോവിന്ദന്റെ വാക്കുകള്‍.
ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെയാണ് സുധാകരന്‍ ഭീഷണി പ്രസംഗം നടത്തിയത്. ‘തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണം’ എന്നായിരുന്നു സുധാകരന്റെ ഭീഷണി.