/sathyam/media/media_files/eKnx7YTj4qBhEyWVUM0a.jpg)
തിരുവനന്തപുരം: കലര്‍പ്പില്ലാത്ത ആശയവ്യക്തതയോടെ ജാധിപത്യ, മതേതര മൂല്യങ്ങള്‍ക്കായി നിലകൊണ്ട പൊതുപ്രവര്‍ത്തകനും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതതരചേരിയുടെ ശക്തനായ വക്താവുമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
പ്രത്യയശാസ്ത്ര ബോധത്തില്‍ ഉറച്ച് നിന്ന് കൊണ്ട് വര്‍ഗീയ ഫാസിസത്തിനെതിരെ നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കാണാന്‍ സാധിച്ചതെന്നും സുധാകരന്‍ വ്യക്തമാക്കി.
ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച യെച്ചൂരി ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചു. ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നല്ലൊരു പാര്‍ലമെന്റെറിയനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.