/sathyam/media/media_files/HDNNhXYoNSq3dUrqC9uj.jpg)
കോഴിക്കോട്: ബിജെപി കേരളത്തിന് വട്ടപൂജ്യമാണ് നൽകിയതെന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുരളീധരന് സമനിലതെറ്റിയിരിക്കുകയാണെന്നാണ് സുരേന്ദ്രൻ മറുപടി നൽകിയത്.
ഇനി ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കെ. മുരളീധരന് സമനില തെറ്റിയിരിക്കുകയാണ്. തൃശ്ശൂരില്‍ പറഞ്ഞത് ബി.ജെ.പി.ക്ക് കോഴിമുട്ടയാണ് കിട്ടാന്‍ പോകുന്നത് എന്നാണ്. ഏത് ലോകത്താണ് ഇവര്‍. കെ. മുരളീധരന്‍ എവിടെനിന്ന് ജയിക്കാനാണ്. കരയില്‍ പിടിച്ചിട്ട മീന്‍ പോലെ പിടയ്ക്കുകയാണ്.
മുരളീധരനെ പോലെ ഇത്രയും വേഗം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ഒരു നേതാവ് ഇന്ന് കോണ്‍ഗ്രസിലില്ല. അദ്ദേഹമൊരു നിഷ്‌കളങ്കനായ മനുഷ്യനാണ്. പത്മജ അത് പറഞ്ഞിട്ടുണ്ട്. കെ. കരുണാകരന്റെ മകനായാലും ഉമ്മന്‍ ചാണ്ടിയുടെ മകനായാലും പുകച്ച് പുറത്ത് ചാടിക്കാനുള്ള വലിയ സംഘം കോൺഗ്രസിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.