കെ. വാസുകിയുടെ നിയമനം വിവാദത്തില്‍; വിദേശ സഹകരണം സംബന്ധിച്ച് വകുപ്പുണ്ടാക്കാൻ സംസ്ഥാന സർക്കാരിന് അവകാശമില്ല; തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് ബിജെപി; ഇക്കണക്കിനു പോയാൽ പിണറായി വിജയൻ വിദേശ രാജ്യങ്ങളിൽ സ്വതന്ത്ര കോണ്‍സുലേറ്റ് സ്ഥാപിക്കുമെന്ന് പരിഹസിച്ച് കെ. സുരേന്ദ്രന്‍

വിദേശ സഹകരണം സംബന്ധിച്ച കാര്യങ്ങൾക്കായി ഐഎഎസ് ഉദ്യോഗസ്ഥ കെ. വാസുകിയെ എൽഡിഎഫ് സർക്കാർ നിയമച്ചതിൽ പ്രതിഷേധമുയർത്തി ബിജെപി

New Update
k surendran k vasuki pinarayi vijayan

കൊച്ചി: വിദേശ സഹകരണം സംബന്ധിച്ച കാര്യങ്ങൾക്കായി ഐഎഎസ് ഉദ്യോഗസ്ഥ കെ. വാസുകിയെ എൽഡിഎഫ് സർക്കാർ നിയമച്ചതിൽ പ്രതിഷേധമുയർത്തി ബിജെപി. തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന്‌ ബി ജെ. പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ വാദിക്കുന്നു.

Advertisment

ഇത് കേന്ദ്രത്തിൻ്റെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് .കേരളം ഒരു പരമാധികാര രാജ്യമാണെന്ന് മുഖ്യമന്തി പിണറായി വിജയൻ തെറ്റിദ്ധരിച്ചിട്ടണ്ടോ എന്ന് സുരേന്ദ്രൻ ചോദിച്ചു.

പൊതുവിപണിയിൽ നിന്ന് പണം സ്വരൂപിക്കാൻ കിഫ്ബിയെ നിയമിച്ച സംസ്ഥാന സർക്കാർ നടപടി ഇപ്പോൾ തന്നെ നിരീക്ഷണത്തിലാണ്. ഇക്കണക്കിനു പോയാൽ പിണറായി വിജയൻ വിദേശ രാജ്യങ്ങളിൽ സ്വതന്ത്ര കോണ്‍സുലേറ്റ് സ്ഥാപിക്കുമെന്നും സുരേന്ദ്രൻ കളിയാക്കി.

വിദേശകാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് മന്ത്രിയേയും പിണറായി നിയമിച്ചെന്നു വരാം. വാസുകിയുടെ നിയമന തീരുമാനം തിരുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ വാസുകിയുടേത് പുതിയ നിയമനമല്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ്റെ പിന്തുടർച്ചക്കാരിയായാണ് നിയമനമെന്നും സർക്കാർ വിശദീകരിക്കുന്നു.

Advertisment