കോഴിക്കോട്- മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്ത് ഉരുൾപൊട്ടൽ. ആളപായമില്ല. കക്കയം ഡാമിൽ വാട്ടര്‍ ലെവല്‍ ക്രമാതീതമായി കൂടുന്നതിനാൽ 2 ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി 4 ആടി വീതം ഉയർത്തിയിട്ടുണ്ട്. മഴയും നീരൊഴുക്കും ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ഇനിയും ഉയർത്തേണ്ടിവരുന്ന സാഹചരിമുണ്ടാവും.
വിലങ്ങാട് മലയങ്ങാട് ഭാഗത്തു ഉരുൾപൊട്ടിയതിനെ തുടർന്ന് മലയങ്ങാട് പാലം ഒലിച്ചു പോയിട്ടുണ്ട്. നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് പാലം പോയതോടുകൂടി 12 കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടാണ് ഉള്ളത്. പുഴയുടെ അരികിലുള്ള വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.ആളപായമില്ല.