/sathyam/media/media_files/2026/02/18/abdul-gafoor-2026-02-18-14-21-48.jpg)
കൊ​ച്ചി: ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി വീ​ണ്ടും അ​ഡ്വ. വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നും ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നും മു​ന്നേ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് അ​ബ്ദു​ൾ ഗ​ഫൂ​ർ.
പ്ര​തി​പ ക്ഷ ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ പു​തു​യു​ഗ യാ​ത്ര​യ്ക്ക് മു​ന്നേ അ​ബ്ദു​ൾ ഗ​ഫൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.
യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യി​രു​ന്ന ക​ള​മ​ശേ​രി​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ പി. ​രാ​ജീ​വ് വി​ജ​യ​ച്ച​ത് 10,850 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു.
വീ​ണ്ടും ഭ​ര​ണം പി​ടി​ക്കാ​ൻ നി​യ​മ​മ​ന്ത്രി​യാ​യ പി. ​രാ​ജീ​വ് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ന​ട​ത്തി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു.
എ​ൽ​എ​ഡി​എ​ഫി​ന്‍റെ മ​ധ്യ​മേ​ഖ​ല ജാ​ഥ​യ്ക്ക് മു​ന്നേ രാ​ജീ​വ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.
മ​ണ്ഡ​ല​ത്തി​ൽ പ​ല​യി​ട​ത്തും പി. ​രാ​ജീ​വ് ‘ഒ​പ്പം’ പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​ട​ക്കം ന​ട​പ്പാ​ക്കി​യ വി​ക​സ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ രാ​ജീ​വ് മ​ത്സ​രി​ക്കു​മെ​ന്നു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us