കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്നത് കരുതിക്കൂട്ടി. നിർണായകമായത് പ്രതിയുടെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും സഹോദരിയുമായി നടത്തിയ ചാറ്റിംഗിലെ വാചകങ്ങളും. കോടതിയിൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ. ആശങ്കയോടെ പ്രതിഭാ​ഗം. സ്വത്തിനുവേണ്ടിയുള്ള അരുംകൊലയിൽ ജോർജ് കുര്യന് വധശിക്ഷ ലഭിക്കുമോയെന്ന് നാളെ അറിയാം

കൊലപാതകം എങ്ങനെ, എപ്പോള്‍, ഏതു രീതിയില്‍ പ്രതികാരം ചെയ്യാം തുടങ്ങിയ ഗൂഗിള്‍ തെരച്ചിലുകള്‍ കോടതി തെളിവായി സ്വീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
d

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജോര്‍ജ് കുര്യൻ കൃത്യം നടത്തിയത് കരുതിക്കൂട്ടി. 

Advertisment

ഇരട്ടക്കൊലപാതകം നേരത്തെ പ്ലാൻ ചെയ്ത് നടപ്പാക്കിയതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.


ഈ സാഹചര്യത്തിൽ ജോർജിന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം പരമാവധിശിക്ഷയായ വധശിക്ഷതന്നെ ലഭിക്കുമോ എന്ന് നാളെ അറിയാം.


പ്രതി കരിമ്പനാല്‍ ജോര്‍ജ് കുര്യനെതിരേ നിര്‍ണായകമായത് ശാസ്ത്രീയമായ തെളിവുകളും സാക്ഷികളായ തൊഴിലാളികളുടെ മൊഴിയുമാണ്.  

കരിമ്പനാല്‍ എസ്റ്റേറ്റിലെ റൈട്ടര്‍ വില്‍സണ്‍, വീട്ടുവേലക്കാരി സുജ, വീട്ടിലെ ഡ്രൈവര്‍ മഹേഷ് എന്നിവര്‍ പ്രോസിക്യൂഷനൊപ്പം ഉറച്ച മൊഴിനല്‍കി.


ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലെ അസി. ഡയറക്ടറും ബാലിസ്റ്റിക് വിദഗ്ധനുമായ ഡോ. എസ്.എസ്. മൂര്‍ത്തി നേരിട്ടു ഹാജരായി നല്‍കിയ മൊഴിയും നിര്‍ണായകമായി.


കൊലയ്ക്ക് ഉപയോഗിച്ച റിവോള്‍വര്‍ കൊണ്ടുതന്നെയാണ് വെടിയേറ്റതെന്നും മറ്റൊരു തോക്കില്‍നിന്നുള്ള വെടികൊണ്ടല്ല മരണം സംഭവിച്ചെന്നുമായിരുന്നു മൊഴി.

പ്രതിയുടെ ഷര്‍ട്ടിലും മുറിയിലും കണ്ടെത്തിയ രക്തം കൊലചെയ്യപ്പെട്ടവരുടേതു തന്നെയാണെന്ന് ഇതേ ലാബിലെ ടെക്‌നിഷന്‍ ഡോ. എ.കെ. റാണയും മൊഴി നല്‍കി.


എറണാകുളം സൈബര്‍ ഫോറന്‍സിക് സയന്‍സ് വിദഗ്ധ മേരി ഷെറിന്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. 


റിവോള്‍വര്‍ ഉപയോഗിക്കുന്നതില്‍ പ്രതിയുടെ മുന്‍ പ്രാവീണ്യം സംബന്ധിച്ച്‌ ഇടുക്കി റൈഫിള്‍സ് ക്ലബ് സെക്രട്ടറി വി.സി. ജെയിംസും മൊഴി നല്‍കിയിരുന്നു.

കൊലയ്ക്കുശേഷം പ്രതിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലീസ് പരിശോധനയ്ക്കു വിധേയമാക്കി. കൃത്യത്തിനു തലേന്ന് ഇന്‍റര്‍നെറ്റില്‍ നടത്തിയ തെരച്ചില്‍ നിര്‍ണായ തെളിവായി.


കൊലപാതകം എങ്ങനെ, എപ്പോള്‍, ഏതു രീതിയില്‍ പ്രതികാരം ചെയ്യാം തുടങ്ങിയ ഗൂഗിള്‍ തെരച്ചിലുകള്‍ കോടതി തെളിവായി സ്വീകരിച്ചു.


എല്ലാ കാര്യങ്ങളും നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാണെന്നും ഇനിയൊരു ഒത്തുതീര്‍പ്പിന് സാഹചര്യമില്ലെന്നും താന്‍ അറ്റകൈ തീരുമാനമെടുത്തെന്നും നിങ്ങളുടെ പേര് കേസില്‍പ്പെടാന്‍ താത്പര്യമില്ലാത്തതിനാല്‍ വീട്ടിലേക്ക് വരരുതെന്നും അടുത്ത സുഹൃത്തുക്കള്‍ക്ക് ജോര്‍ജ് കുര്യന്‍ മെസേജ് അയച്ചിരുന്നു. 


എന്തു സംഭവിച്ചാലും സംഭവിക്കട്ടെയെന്നും സംഭവം തലക്കെട്ട് വാര്‍ത്തയാകുമെന്നും സഹോദരിയുമായി നടത്തിയ ചാറ്റിംഗിലുണ്ട്.


അരുതാത്തതൊന്നും ചെയ്യരുതെന്നും വീട്ടുകാരുമായി ധാരണയിലെത്തണമെന്നുമുള്ള സഹോദരിയുടെ ഉപദേശത്തിനു മറുപടിയായി ആ ഘട്ടമൊക്കെ കഴിഞ്ഞുപോയെന്നാണ് തിരികെയുള്ള മെസേജ്. 

കു​ടും​ബ​വീ​ടി​നോ​ട് ചേ​ര്‍​ന്ന് പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ഏ​ക്ക​ര്‍ 48 സെ​ന്‍റ് സ്ഥ​ലം വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

മാ​തൃ​സ​ഹോ​ദ​ര​ന്‍ മാ​ത്യൂ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നാ​ണ് ര​ഞ്ജു കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്.


ഇ​തി​നി​ടെ ര​ഞ്ജു​വും ജോ​ര്‍​ജും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ജോ​ര്‍​ജ് ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന റി​വോ​ള്‍​വ​ര്‍ എ​ടു​ത്ത് വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. 


ര​ഞ്ജു കു​ര്യ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചും മാ​ത്യൂ​സ് സ്ക​റി​യ ര​ണ്ടാം ദി​നം ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​യി​രു​ന്നു മ​രി​ച്ച​ത്.

ഇരട്ടക്കൊലക്കേസില്‍ ഇന്നലെ കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്‌ട് സെഷന്‍സ് കോടതി ജോര്‍ജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. യാതൊരു കുറ്റബോധവും ഇല്ലാതെയായിരുന്നു പ്രതി കോടതിയിൽ വിധി കേട്ടതും. 

Advertisment