രണ്ട് ദിവസംകൊണ്ട് ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ ദിവ്യ ഇപ്പോള്‍ പദവിയും ഔദ്യോഗിക വാഹനവും നഷ്ടപ്പെട്ട് ജയിലില്‍ പോകാതിരിക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി നെട്ടോട്ടത്തില്‍. നവീന്‍ ബാബുവിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ശേഷം പിന്നീടൊരു യോഗത്തിലും പങ്കെടുക്കാന്‍ കഴിഞ്ഞതുമില്ല. പുറത്തു കണ്ടാല്‍ സ്ത്രീകള്‍ ചൂലുകൊണ്ട് അടിക്കുന്ന സ്ഥിതി

രണ്ടാം ദിവസം ഇരുന്ന പദവി രാജിവച്ചൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശം വന്നു. അപ്പോഴേയ്ക്കും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ടു.

New Update
pp divya
Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂര്‍: രണ്ട് ദിവസത്തിനുള്ളില്‍ ഒരു ബോംബ് പൊട്ടിക്കാനുണ്ടെന്നു പറഞ്ഞ് എഡിഎം നവീന്‍ ബാബുവിനെ അധിക്ഷേപിച്ച് ഭീഷണിപ്പെടുത്തി ആത്മഹത്യയിലേയ്ക്ക് നയിച്ച ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യ ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നെട്ടോട്ടത്തില്‍.


Advertisment

നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്താന്‍ ക്ഷണിക്കപ്പെടാത്ത യോഗത്തിലേയ്ക്ക് കടന്നുവന്ന് അധിക്ഷേപം ചൊരിഞ്ഞ് ഇറങ്ങിപ്പോയ ദിവ്യയ്ക്ക് പിന്നീടൊരു ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ യോഗവുമുണ്ടായില്ല.


നേരം ഇരുട്ടിവെളുത്ത ശേഷം പിന്നെ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ ചൂലുകൊണ്ട് അടിക്കുമെന്നതായി സ്ഥിതി. 

naveen babu farewell meeting-2

രണ്ടാം ദിവസം ഇരുന്ന പദവി രാജിവച്ചൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശം വന്നു. അപ്പോഴേയ്ക്കും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ടു.


ആത്മഹത്യാ പ്രേരണ വെറുതെയല്ല; കൃത്യമായ ഗൂഢാലോചനയോടുകൂടി തനിക്കുകൂടി പങ്കെടുക്കാന്‍ സൗകര്യത്തില്‍ രാവിലെ നിശ്ചയിച്ച യോഗം വൈകുന്നേരത്തേയ്ക്ക് മാറ്റിവച്ച് ക്ഷണിക്കാതെ കടന്നുവന്ന് ഒരു മനുഷ്യനെ മാനസികമായി തകര്‍ക്കുകയായിരുന്നു. അതിനാല്‍ ദിവ്യയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റം തെളിയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.


ഇനി പാര്‍ട്ടിയില്‍നിന്നുകൂടി ദിവ്യയെ പുറത്താക്കണം എന്ന ആവശ്യവും ശക്തമാണ്. പത്തനംതിട്ടയിലെ സിപിഎം ഘടകം ദിവ്യയ്ക്കെതിരെ ശക്തമായ നിലപാടിലാണ്.

കാരണം നവീന്‍ ബാബുവിന്‍റേതും പരമ്പരാഗതമായ സിപിഎം കുടുംബമായിരുന്നു. അഹങ്കാരവും ധാര്‍ഷ്ഠ്യവും നിറഞ്ഞ വെറും തോന്ന്യാസമായിരുന്നു പി.പി ദിവ്യയുടേത് എന്നാണ് സിപിഎമ്മിലെ പൊതുവികാരം.

Advertisment