പ്രശാന്തനെ പഴിചാരി കേസില്‍ നിന്നും തടിയൂരാന്‍ പി.പി ദിവ്യയുടെ നീക്കം. കൈക്കൂലി നല്‍കിയെന്ന് പറഞ്ഞത് പ്രശാന്തനാണെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ വെളിപ്പെടുത്തിയത് പുതിയ കഥകള്‍ മെനയാന്‍. കൈക്കൂലി നല്‍കാനെന്ന് പറഞ്ഞ് 98500 രൂപ 'ബന്ധപ്പെട്ടവരില്‍' നിന്നും പ്രശാന്തന്‍ കൈപ്പറ്റിയിരുന്നെന്ന് വരുത്തി തീര്‍ക്കാനും ശ്രമം

മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇതിനുള്ള സൂചനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൈക്കൂലി നല്‍കിയെന്ന് പ്രശാന്തന്‍ തന്നെ വിശ്വസിപ്പിച്ചെന്ന് വരുത്തി തീര്‍ത്ത് തന്‍റെ നിരപരാധിത്വം വ്യക്തമാക്കാനാണ് ദിവ്യയുടെ നീക്കം. .

New Update
pp divya prasanthan
Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂര്‍: പെട്രോള്‍ പമ്പിനുവേണ്ടി അനുമതി തേടിയ ടി.വി പ്രശാന്തനെ പഴിചാരി കേസില്‍ നിന്ന് രക്ഷപെടാന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയുടെ നീക്കം.

Advertisment

മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇതിനുള്ള സൂചനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൈക്കൂലി നല്‍കിയെന്ന് പ്രശാന്തന്‍ തന്നെ വിശ്വസിപ്പിച്ചെന്ന് വരുത്തി തീര്‍ത്ത് തന്‍റെ നിരപരാധിത്വം വ്യക്തമാക്കാനാണ് ദിവ്യയുടെ നീക്കം.

അങ്ങനെ വന്നാല്‍ എഡിഎം നവീന്‍ ബാബുവിനെ കൈക്കൂലി കേസില്‍ അകപ്പെടുത്താന്‍ പ്രശാന്തന്‍ ഒറ്റയ്ക്ക് ഗൂഢാലോചന നടത്തി എന്നു വരുത്തി തീര്‍ക്കാന്‍ കഴിയും.


അതിനിടെ ദിവ്യയുടെ ഭര്‍ത്താവിന്‍റെ ബിനാമിയാണ് പ്രശാന്തനെന്നും നവീന്‍ ബാബുവിന് കൈക്കൂലി കൊടുക്കാനായി പ്രശാന്തന്‍ 98500 രൂപ ദിവ്യയുടെ ഭര്‍ത്താവില്‍ നിന്നും കണക്കില്‍ പെടുത്തി കൈപ്പറ്റുകയായിരുന്നെന്നും ഇതാണ് ദിവ്യ വിശ്വസിച്ചതെന്നും മറ്റൊരു കഥയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 


ഭര്‍ത്താവില്‍ നിന്നും 98500 രൂപ കൈക്കൂലി ഇനത്തില്‍ പ്രശാന്തന്‍ കൈപ്പറ്റിയതോടെ ഇത് നവീന്‍ ബാബുവിന് നല്‍കിയിട്ടുണ്ടെന്ന് ദിവ്യ വിശ്വസിച്ചു.

അത്തരത്തില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ അഴിമതിക്കെതിരായ ശക്തമായ പോരാട്ടം എന്ന നിലയിലായിരുന്നു പ്രതികരണം എന്ന് വരുത്തി തീര്‍ക്കാനാണ് ദിവ്യയുടെ ശ്രമം. അങ്ങനെ വന്നാല്‍ പ്രശാന്തനെ ചാരി ദിവ്യയ്ക്ക് രക്ഷപെടാം.


അപ്പോഴും ഇല്ലാക്കഥകളിലൂടെ രക്ഷപെടാനുള്ള ദിവ്യയുടെ നീക്കം വിജയം കാണാനിടയില്ല. കാരണം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്നത് ദിനംപ്രതിയെന്നോണം അദ്ദേഹവുമായി അടുത്തിടപഴകി പരിചയമുള്ള ദിവ്യക്കറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വാസയോഗ്യമല്ല.


naveen babu

എഡിഎം ആയ നവീനെക്കുറിച്ചറിയാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ ദിവ്യയ്ക്ക് മൂന്നാമതൊരാളുടെ ആവശ്യമില്ല. ഉണ്ടെങ്കിലും അത് കൃത്യമായി മനസിലാക്കാനും പ്രയാസമില്ല.


പ്രശാന്തന്‍ നവീന്‍ ബാബുവിനെ പണം ഏല്‍പ്പിച്ചെന്ന് പറയുന്നത് മരണത്തിന് അഞ്ചോ ആറോ ദിവസം മുമ്പാണ്. അങ്ങനെയെങ്കില്‍ ആ പണം നവീന്‍ ബാബുവിന്‍റെ പക്കല്‍ കാണണം. അല്ലെങ്കില്‍ ബാങ്കില്‍ നിക്ഷേപിക്കണം. നവീന്‍ ബാബുവിന്‍റെ മുറിയില്‍ നിന്നോ അക്കൗണ്ടില്‍ നിന്നോ അങ്ങനെയൊന്നും കണ്ടെത്തിയിട്ടുമില്ല.


അതിനാല്‍ തന്നെ പ്രശാന്തന്‍ പറഞ്ഞതും ദിവ്യ പറയാനൊരുങ്ങുന്നതുമെല്ലാം പച്ചക്കള്ളങ്ങളാണെന്ന് പകല്‍ പോലെ വ്യക്തം. എല്ലാം ഗജഫ്രോഡുകള്‍ എന്നതും യാഥാര്‍ഥ്യം.

Advertisment