ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/6Q69LEGVacH9Y7nHbdEA.jpg)
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരത്തിനൊടുവിൽ ചർച്ചയ്ക്ക് സന്നദ്ധനായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാർ ചർച്ചയ്ക്കു വിളിച്ചു.
Advertisment
ബുധനാഴ്ച വൈകുന്നേരം മൂന്നിനാണ് ചർച്ച. പുറത്തിറക്കിയ നിർദേശങ്ങളിൽ ചിലത് പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചര്‍ച്ച വിളിച്ചിരിക്കുന്നത്.