മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ പു​ക​ഴ്ത്തി​യ നേതാവിനെ വെട്ടി കോൺ​ഗ്രസ് : പുറത്താക്കിയത് വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ല​ച്ചി​റ അ​ബ്ദു​ള്‍ അ​സീ​സി​നെ

ഗ​ണേ​ഷ് കു​മാ​റി​നെ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​സീ​സ് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

New Update
A1

കൊ​ല്ലം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ പു​ക​ഴ്ത്തി​യ വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ല​ച്ചി​റ അ​ബ്ദു​ള്‍ അ​സീ​സി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. 

Advertisment

ത​ല​ച്ചി​റ​യി​ൽ ന​ട​ന്ന റോ​ഡ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ​വ​ച്ചാ​ണ് അ​ദ്ദേ​ഹം ഗ​ണേ​ഷ് കു​മാ​റി​നെ പു​ക​ഴ്ത്തി​യ​ത്.

ഗ​ണേ​ഷ് കു​മാ​റി​നെ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​സീ​സ് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. 

ganesh

ഗ​ണേ​ഷ് കു​മാ​ര്‍ കാ​യ് ഫ​ല​മു​ള്ള മ​ര​മാ​ണെ​ന്നും വോ​ട്ട് ചോ​ദി​ച്ചു വ​രു​ന്ന മ​ച്ചി മ​ര​ങ്ങ​ളെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ഡി​സി​സി അ​സീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ​തി​വാ​തി​ലി​ല്‍ നി​ല്‍​ക്കെ എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​ക്ക് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ പ്ര​സം​ഗം ച​ര്‍​ച്ച​യാ​യി​രു​ന്നു.

Advertisment