/sathyam/media/media_files/2025/11/18/kc-venugopal-2025-11-18-22-32-44.jpg)
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണത്തിന് രൂക്ഷമറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെന്ന് കെസി വേണുഗോപാല്‍ എംപി.
ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാമെന്നതിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഗവേഷണം നടത്തുന്നത്. കേരളത്തില്‍ സംഘപരിവാറിന് കിട്ടിയ ഒത്ത കൂട്ടാളിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
അവര്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും പറയുന്ന സ്‌പോക്‌സ് പേഴ്‌സാണായി മുഖ്യമന്ത്രി മാറി. സമാധാനം ആഗ്രഹിക്കുന്ന കേരള ജനത തോറ്റപടനായകന്റെ രക്ഷപെടാനുള്ള ഇത്തരം തന്ത്രങ്ങളെ വിശ്വസിക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/07/kc-pinarayi-2025-12-07-18-37-33.webp)
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം എല്‍ഡിഎഫിന് കടുത്ത ശിക്ഷ നല്‍കി. അതില്‍ തകര്‍ന്ന മനസുമായി നില്‍ക്കുന്ന മുഖ്യമന്ത്രി തന്റെ സ്ഥാനവും പദവിയും നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ്.
സത്യത്തിന്റെ അംശംപോലുമില്ലാത്ത അവസരവാദ പ്രസ്താവനയാണ് കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.
എകെ ബാലനെ കൊണ്ട് വര്‍ഗീയത പറയിപ്പിച്ചത് ആരാണെന്ന് മുഖ്യമന്ത്രിയുടെ ന്യായീകരണത്തിലൂടെ വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാല്‍ മുഖ്യമന്ത്രി ചരിത്രത്തെ വികലമാക്കുകയാണെന്നും കുറ്റപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2026/01/08/img252-2026-01-08-21-33-27.png)
എല്‍ഡിഎഫിനൊപ്പം നിന്നാല്‍ ജമാഅത്ത ഇസ്ലാമി പുരോഗമന പ്രസ്ഥാനം. മറിച്ചാണെങ്കില്‍ വര്‍ഗീയപാര്‍ട്ടി. ഇതാണ് സിപിഎം ലൈനെന്നും പറഞ്ഞു. ഓര്‍മ്മശക്തിയില്ലാത്തവരല്ല കേരളജനതയെന്ന് പറഞ്ഞ വേണുഗോപാല്‍ ജമാഅത്ത ഇസ്ലാമിയോടുള്ള സിപിഎമ്മിന്റെ മുന്‍കാല നിലപാടുകള്‍ ഓരോന്നും ചൂണ്ടിക്കാട്ടി.
ജമാഅത്ത ഇസ്ലാമിക്ക് നന്ദി രേഖപ്പെടുത്തി 1996 ലെ ദേശാഭിമാനി പത്രത്തില്‍ ലേഖനം എഴുതിയിട്ടുണ്ട്. നിയമസഭയില്‍ ജമാഅത്ത ഇസ്ലാമിക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള കൊടിയേരി ബാലകൃഷ്ണന്റെ പ്രസംഗമുണ്ട്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണത്തിനെ പിണറായി വിജയന്‍ അഭിനന്ദിച്ചിട്ടുണ്ട്.
മറാട് കലാപസമയത്ത് ജമാഅത്ത ഇസ്ലാമി ഇടതുപക്ഷത്തോടൊപ്പമായിരുന്നു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ അവിടെ തീയണയ്ക്കാനെത്തിയ പണക്കാട് തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗിനെയാണ് അന്ന് ആക്രമിച്ചത്. വര്‍ഗീയ വിദ്വേഷ പ്രസംഗം ആരുനടത്തിയാലും കേരളജനത അംഗീകരിക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/06/22/images432-kc-venugopal-2025-06-22-00-14-43.jpg)
മുഖ്യമന്ത്രിയുടെ പിആര്‍ പരിഹാസത്തിനും കെസി വേണുഗോപാല്‍ മറുപടി നല്‍കി.പിആര്‍ ഏജന്‍സി പറഞ്ഞത് അനുസരിച്ചല്ലെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചെന്ന് മലപ്പുറത്തേയും അവിടത്തെ ജനതയേയും അപമാനിച്ചത്.
സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഭരണഘടനാപരമായി ഉത്തരവാദപ്പെട്ട മുഖ്യമന്ത്രിയാണ് കലാപം ഉണ്ടാക്കാനുള്ള പ്രസ്താവന നടത്തുന്നത്. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കിയും ജനങ്ങളുടെ മനസിലേക്ക് വിഷമം നിറച്ചുമല്ല വോട്ട് തേടേണ്ടതെന്നും വേണുഗോപാല്‍ മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തി.
അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ രണ്ടു കക്ഷത്തും ഇരുത്തി സംരക്ഷിച്ച ശേഷമാണ് മുഖ്യമന്ത്രി കൈക്കൂലി രഹിത കേരളത്തെ കുറിച്ച് പറയുന്നതെന്ന് വേണുഗോപാല്‍ പരിഹസിച്ചു.
അപഹാസ്യമാണിത്. കോടതിയില്‍ നല്‍കുന്ന എസ് ഐടിയുടെ റിപ്പോര്‍ട്ട് മാത്രം മതി മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗത്തിന് എതിരായിട്ടുള്ള സര്‍ട്ടിഫിക്കറ്റെന്നും വേണുഗോപാല്‍ പരിഹസിച്ചു.
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട തോല്‍വിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകുകയെന്ന് മുഖ്യമന്ത്രി 110 സീറ്റെന്ന അവകാശവാദം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് കെസി വേണുഗോപാല്‍ മറുപടി നല്‍കി.
സിപിഎമ്മിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിവിട്ടതിന്റെ ക്രെഡിറ്റ് പിണറായി വിജയനായിരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/08/pinarai-vijayan-ak-balan-2026-01-08-20-55-11.jpg)
പ്രതിപക്ഷ നേതാവ് മതമേലധ്യക്ഷന്‍മാരെ കണ്ടതില്‍ തെറ്റില്ല. അത് വ്യക്തിപരമായ കൂടിക്കാഴ്ചയാണ്. അതിനെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ചിത്രീകരിക്കണ്ട. എല്ലാ സമുദായങ്ങളേയും ഒരു പോലെ ആദരിക്കുന്നതാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശൈലി.
ആലപ്പുഴ നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചത് എസ്ഡിപിഐയുടെ വോട്ട് വാങ്ങിയാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരായ ശക്തമായ പോരാട്ടമാണ് തങ്ങളുടേതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us