വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. പാർട്ടിയെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട് : എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമാകും മാനദണ്ഡം. സ്ഥാനാർഥി നിർണയത്തിനായി സർവേകൾ നടത്തിയിട്ടുണ്ട്.

New Update
kc venugopal wayanad

തിരുവനന്തപുരം: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. 

Advertisment

മത്സരിക്കണമെന്ന് എംപിമാർ ആരും പരസ്യമായി പറഞ്ഞിട്ടില്ല.

 ആഗ്രഹമുള്ളവർ ഉണ്ടാകാം. തെരഞ്ഞെടുപ്പ് സമിതിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമാകും മാനദണ്ഡം.

സ്ഥാനാർഥി നിർണയത്തിനായി സർവേകൾ നടത്തിയിട്ടുണ്ട്. 

പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായം തേടും. സിറ്റിംഗ് എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനം ആദ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ വന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ഒറ്റപ്പെട്ട പരാമർശങ്ങൾ മാത്രമാണെന്നും കെ.സി പറഞ്ഞു. 

കോൺഗ്രസ് പോലൊരു പാർട്ടിയിൽ അത്തരം പരാമർശങ്ങൾ മഹാപാതകമായി കാണാനാവില്ല. മറുവശത്ത് സിപിഎമ്മിൽ ഒരു നേതാവിനെ ഭയന്നുള്ള നിശബ്ദതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Advertisment