കേന്ദ്രത്തിന്റെ അഴിമതി മറയ്ക്കാനും രാഷ്ട്രീയതാല്‍പ്പര്യം നടപ്പിലാക്കാനും കേരള സര്‍ക്കാര്‍ മുന്നിലെന്നു കെസി വേണുഗോപാല്‍ എംപി. ലേബര്‍ കോഡ് വിഷയത്തില്‍ സിപിഎം തന്നെ എതിര്‍ക്കുമ്പോള്‍ അതില്‍ തരിമ്പെങ്കിലും യാഥാര്‍ത്ഥ്യം വേണം. തൊഴിലാളി വിരുദ്ധ ലേബര്‍കോഡില്‍ കരട് വിജ്ഞാപനം തയ്യാറാക്കിയത് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. ഇത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും കെസി

ദേശീയപാത നിര്‍മ്മാണത്തില്‍ സുരക്ഷ ഒരുക്കാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നതിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തില്ല.

author-image
nidheesh kumar
New Update
kc venugopal labour code

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അഴിമതികള്‍ മറച്ചുവെയ്ക്കുന്നതിലും അവരുടെ രാഷ്ട്രീയ പ്രേരിത വര്‍ഗീയ പദ്ധതികളും നടപ്പിലാക്കാനാണു കേരള മുഖ്യമന്ത്രിയും സര്‍ക്കാരും മുന്നില്‍ നില്‍ക്കുന്നതെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി

Advertisment

ലേബര്‍ കോഡ് വിഷയത്തില്‍ സിപിഎം തന്നെ എതിര്‍ക്കുമ്പോള്‍ അതില്‍ തരിമ്പെങ്കിലും യാഥാര്‍ത്ഥ്യം വേണം. തൊഴിലാളി വിരുദ്ധ ലേബര്‍കോഡില്‍ കരട് വിജ്ഞാപനം തയ്യാറാക്കിയത് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. ഇത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്.


ദേശീയപാത നിര്‍മ്മാണത്തില്‍ സുരക്ഷ ഒരുക്കാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നതിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തില്ല.

ദേശീയപാത നിര്‍മ്മാണത്തിലെ ഭീകരമായ അഴിമതിയെ  സംസ്ഥാന സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ യുദ്ധം നടക്കുന്നുയെന്ന മാധ്യമ വാര്‍ത്തകള്‍ സത്യമതല്ല. അവരിരുവരും നല്ല സൗഹൃദത്തിലാണ്. 

sidharamayya dk sivakumar


രാവിലെ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും പരസ്പരം കാണുകയും ഒരുമിച്ച് പ്രാതല്‍ കഴിക്കുകയും ചെയ്തു. ഇതൊന്നും മാധ്യമങ്ങള്‍ കണ്ടില്ലെ ? എന്തെങ്കിലും ആവശ്യമായ നടപടിയെടുക്കണമെങ്കില്‍ അതാത് സമയത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.


മോദി ഭരണം രാഷ്ട്രീയ നേട്ടത്തിനായി വീട്ടുവീഴ്ച ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നെന്ന യൂടൂബര്‍ ധ്രുവ് റാഠിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച ചോദ്യങ്ങളോടും പ്രതികരിച്ചു.

ബിജെപിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനുള്ള സംവിധാനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി. പൗരന്റെ വോട്ടവകാശം നിഷേധിച്ച് സമ്പത്തുള്ളവന് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന സ്ഥിതിയാണ്. 


ബിഹാറില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജനങ്ങളുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയത്. ഇത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഇത്തരത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ച് നേടിയ വിജയമാണ് ബിഹാറിലെ എന്‍ഡിഎയുടേത്. 


തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാത നിലപാടിനെതിരെ അഞ്ച് കോടി ഒപ്പ് കോണ്‍ഗ്രസ് ശേഖരിച്ചിട്ടുണ്ട്. ഇത് ഡല്‍ഹിയില്‍ അടുത്തമാസം 14 നടക്കുന്ന മഹാറാലിയില്‍ അവതരിപ്പിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Advertisment