/sathyam/media/media_files/OAETCaEWTBEkEDeNRAZk.jpg)
തിരുവനന്തപുരം: വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിന് ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പാര്‍ട്ടിയുടെ നന്മയെ കരുതിയുള്ള ഏത് ഭാഗത്ത് നിന്നുമുള്ള വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
വിമശിച്ചതിൻ്റെ പേരിൽ ഒരാളെയും ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിന് ഇല്ല. അത് സിപിഎമ്മിന്റെ ശൈലിയാണ്. ഇക്കാര്യമാണ് താന്‍ പത്തനംതിട്ട പ്രസംഗത്തില്‍ പറഞ്ഞതെന്നും എന്നാൽ മാധ്യമങ്ങൾ അത് മറ്റൊരാൾക്കെതിരായി പറഞ്ഞെന്ന രീതിയിൽ വാക്കുകൾ വളച്ചൊടിച്ചെന്നും വേഗുഗോപാൽ കുറ്റപ്പെടുത്തി.
ഐക്യത്തോടെ മുന്നോട്ട് പോകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും കെ സി വേണുഗാപാൽ പറഞ്ഞു. കേരളത്തിൽ ഐക്യം ഊട്ടി ഉറപ്പിക്കും, എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകും. വിമർശനങ്ങളെ പോസിറ്റീവ് ആയി കണ്ട് പരിഹാരം കാണുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
എൽഡിഎഫുകാർ പോലും പിണറായി വിജയൻ മൂന്നാമതും വരണമെന്ന് ആഗ്രഹിക്കുന്നില്ല. താൻ ഒരു പക്ഷത്തിന്റെയും ഭാഗമല്ല, പിണറായിയുടെ രാജഭക്തന്മാർ എന്നാണ് പത്തനംതിട്ടയിലെ പ്രസംഗത്തിൽ ഉദ്ദേശിച്ചത്. പറഞ്ഞത് പാർട്ടിക്കാരുടെ സ്തുതി ഗീതമാണെന്നും പറയാത്ത കാര്യങ്ങൾ വാർത്തയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യമൃഗ ആക്രമണം തടയാന്‍ സര്‍ക്കാരിന് നിസ്സംഗത
വന്യമൃഗ ആക്രമണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം നിസ്സംഗതയാണ്. കൃത്യമായ ഉത്തരവാദിത്ത ബോധത്തോടുള്ള നടപടി ഉണ്ടാകണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടാകുന്നില്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍ഗണനയില്ല. ഇതിന് സര്‍ക്കാര്‍ സമാധാനം പറയണം. ഓരോ ദിവസവും ജീവനുകള്‍ നഷ്ടമാകുമ്പോള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കേണ്ട കാര്യമല്ല. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് കോര്‍ഡിനേറ്റീവ് എഫക്ട് ഉണ്ടാക്കി ഈ ദുരന്തം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. എല്ലാ ദിവസവും സങ്കടം പറഞ്ഞിരിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ മൗനം വെടിഞ്ഞ് ആക്ഷനിലേക്ക് പോകണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
വയനാട് പുനരധിവാസം രാഷ്ട്രീയ സര്‍ക്കസ് കളിക്കാനുള്ള വേദിയല്ല
വയനാട് പുനരധിവാസ വിഷയത്തില്‍ രാഷ്ട്രീയ സര്‍ക്കസ് കളിക്കാനുള്ള വേദിയാക്കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്. പുനരധിവാസ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തവരുത്തുനിന്നല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ സഹായം വാഗ്ദാനം നല്‍കി.സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ദ്ദ നിര്‍ദ്ദേശം ഇതിലുണ്ടാകുന്നില്ല. ഗെയ്ഡ് ചെയ്യേണ്ട സര്‍ക്കാര്‍ അതിന് മുതിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നീതികേട് തുടരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരും ഈ വിഷയം ഗൗരവത്തിലെടുക്കുന്നില്ല.
ഈ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ ഡല്‍ഹിയില്‍ സമരത്തിന് പോയിട്ട് എന്തുകാര്യം? സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്രഖ്യാപിച്ച് പ്രതിപക്ഷത്തെ കൂടി വിളിച്ചിരുന്നങ്കെില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഒന്നിച്ച് പോകാന്‍ പ്രതിപക്ഷം തയ്യാറായിരുന്നു. പക്ഷെ പ്രതിപക്ഷത്തെ വിളിക്കാനുള്ള മാന്യത ഉണ്ടായില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
നിര്‍വികാരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന് ദുരന്തബാധിതരോട്. കരുണ, കരുതല്‍ ,സ്‌നേഹം, കൂടെനിര്‍ത്താനുള്ള നടപടി ഇതൊന്നും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നില്ല.
വയനാട് പുനരധിവാസത്തിന് വായ്പ അനുവദിച്ച് മാര്‍ച്ച് 31നകം ചെലവൊഴിക്കണമെന്ന് നിബന്ധന കേന്ദ്ര സര്‍ക്കാര്‍ വെച്ചപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ചിരുന്നു.
കേരളത്തെ അവഗണിക്കുകയും ദുരന്തഭൂമിയിലെ ജനങ്ങളെ കളിയാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ വയനാട് എംപി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെ നോക്കി കണ്ട ജനതയോട് ഈ രീതിയിലായിരുന്നില്ല കേന്ദ്ര സര്‍ക്കാര്‍ പെരുമാറേണ്ടിയിരുന്നതെന്നും കത്തില്‍ പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. - കെസി വേണുഗോപാൽ പറഞ്ഞു.