ഉപതിരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് അറിയാം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയേോട് എതിരിടാൻ കരുത്തരെ കളത്തിലിറക്കാൻ നേതൃത്വം. ഖുശ്ബുവിന്റെ പേരും പരിഗണനയിൽ. പാലക്കാട് സീറ്റിനെ ചൊല്ലി ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രൻ അനുകൂലികളും തമ്മിൽ വടംവലി. ശോഭക്ക് വേണ്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ച് സുരേഷ് ഗോപിയും. ചേലക്കരയിൽ കെ.ബാലകൃഷ്ണൻ സ്ഥാനാ‍ർത്ഥിയാകും.

New Update
New Projeeeeeect
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുളള ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. വയനാട് ലോകസഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെയാണ്  ബി.ജെ.പി ദേശിയ നേതൃത്വം ഇന്ന് പ്രഖ്യാപിക്കുക.

Advertisment

തിരഞ്ഞെടുപ്പിൻെറ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇടത്, വലത് മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചാരണം തുടങ്ങിയിട്ടും ബി.ജെ.പിയുടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മാത്രം ഇപ്പോഴും വ്യക്തതയില്ല. ദേശിയ നേതൃത്വത്തിന് പട്ടിക കൈമാറിയിട്ടുണ്ടെന്നും പാർലമെന്ററി ബോർഡ് ചർച്ചചെയ്ത് തീരുമാനം അറിയിക്കുമെന്ന  പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.khushbu


പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ദേശിയ നേതൃത്വത്തിനും അഭിപ്രായം ഉണ്ട്. കന്നി മത്സരത്തിനറങ്ങുന്ന പ്രിയങ്കക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്ന കരുത്തനായ സ്ഥാനാ‍ർത്ഥിയെ തന്നെ നിയോഗിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിൻെറ നിലപാട്.


ഈ ആലോചനയിലാണ് തീരുമാനം വൈകുന്നതെന്നാണ് പറയപ്പെടുന്നത്. വയനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് മത്സരിച്ചത്. ഇത്തവണയും തലയെടുപ്പുളള നേതാവിനെ തന്നെ മത്സര രംഗത്തിറക്കാനാണ് സാധ്യത. വയനാട്ടിൽ ബി.ജെ.പി ദേശിയ വൈസ് പ്രസിഡന്റ് എ.പി അബ്ദുളളക്കുട്ടി ഉൾപ്പെടെ ഉളളവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.

നടി ഖുശ്ബുവിൻെറ പേരും വയനാട് സീറ്റിൽ പറഞ്ഞു കേട്ടിരുന്നെങ്കിലും  അവർ തന്നെ വാർത്ത നിഷേധിച്ച് രംഗത്തുവന്നു. വയനാട് ലോക്സഭാ മണ്ഡലത്തിൽ താൻ സ്ഥാനാർത്ഥിയാകും എന്നത് ഊഹാപോഹം മാത്രമെന്നാണ് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിൻെറ പ്രതികരണം. പാർട്ടി നേതൃത്വം ഇതുവരെ യാതൊരു തരത്തിലുള്ള ആശവിനിമയവും നടത്തിയിട്ടില്ല എന്നും, പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കാൻ തയ്യാറെന്നും ഖുശ്ബു മാധ്യമങ്ങളെ അറിയിച്ചു.63633563535


കെ.സുരേന്ദ്രൻ മത്സരിച്ചിട്ടും കഴിഞ്ഞ തവണ വയനാട് ലോകസഭാ മണ്ഡലത്തിൽ 1,41,045 വോട്ടുകൾ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൻെറ 13ശതമാനം മാത്രമാണിത്. 364422 വോട്ട് നേടി രാഹുൽ ഗാന്ധി വിജയം കുറിച്ചപ്പോൾ കോൺഗ്രസിൻെറ വോട്ട് വിഹിതം 59.09ശതമാനമായി ഉയർന്നു. രണ്ടാം സ്ഥാനത്തായി പോയ എൽ.ഡി. എഫിന് 26.09 ശതമാനം വോട്ടേ നേടാനായുളളു.


കഷ്ടിച്ച് രണ്ടക്കം കടന്ന ദുസ്ഥിതിക്ക് പരിഹാരം കാണണമെന്ന ഉദ്ദേശത്തിലാണ് ബി.ജെ.പി ഉപ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ പോകുന്നത്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ നേരിടാൻ ആരെ മത്സരിപ്പിക്കും എന്നത് പോലെ തന്നെ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ആരാണെന്നതും ആകാംക്ഷയുണർത്തുന്നുണ്ട് .

കേരളത്തിലെ മൂന്ന് ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലമാണ് പാലക്കാട്‌. പാലക്കാട് സീറ്റിൽ ശോഭാ സുരേന്ദ്രൻ സി കൃഷ്ണകുമാർ എന്നിവ‍ർ അടക്കം മൂന്നു പേരുകളാണ് സംസ്ഥാന ഘടകം മുന്നോട്ടുവെച്ചത്. പാലക്കാട് സീറ്റിലെ സ്ഥാനാർത്ഥിയെ ചൊല്ലി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ശക്തമായ ഭിന്നതയുണ്ട്.തനിക്ക് മണ്ഡലത്തില്‍ യുഡിഎഫിന്റെ പരോക്ഷ പിന്തുണ: കഴക്കൂട്ടത്ത് നിന്നും താന്‍ എംഎല്‍എയാവും: മണ്ഡലത്തില്‍ ഒരു കേന്ദ്രമന്ത്രിയുള്ളതിനാൽ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ്: ഇടതുപക്ഷത്തിന്റെ തോല്‍വി ആഗ്രഹിക്കുന്നവര്‍ സഹായിക്കുമെന്നും ശോഭാ സുരേന്ദ്രൻ


തീപ്പൊരി വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗവും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് മറുവിഭാഗവും താൽപര്യപ്പെടുന്നതാണ് ഭിന്നതക്ക് വഴിവെച്ചിരിക്കുന്നത്. 2016ൽ പാലക്കാട് സീറ്റിൽ മത്സരിച്ച ശോഭാ സുരേന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എൻ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി രണ്ടാമതെത്തിയിരുന്നു.


2011ലെ 19 ശതമാനത്തിൽ നിന്ന് വോട്ട് വിഹിതം 29.08 ശതമാനത്തിലേക്ക്  എത്തിക്കാനും ശോഭാ സുരേന്ദ്രന് കഴിഞ്ഞിരുന്നു.  പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പിയുടെ ശക്തി തെളിയിച്ച പ്രകടനം കാഴ്ചവെച്ച ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ചാൽ വിജയിക്കാമെന്നാണ് അവരെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

എന്നാൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സ്ഥാനാർത്ഥിയായാൽ തീപാറുന്ന മത്സരം കാഴ്ചവെക്കാനാകുമെന്നാണ് ശോഭാ സുരേന്ദ്രൻ വിരുദ്ധരുടെ നിലപാട്. പാർട്ടി മെഷിനറിയെ ആകെ രംഗത്തിറക്കാനും ചലനാത്മകമാക്കാനും സുരേന്ദ്രന് കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇരു നേതാക്കൾക്കും വേണ്ടി പാർട്ടി നേതൃത്വം ചേരിതിരിഞ്ഞ് വാദിക്കുമ്പോൾ മങ്ങുന്നത് പാർട്ടിയുടെ സാധ്യതകളെയാണ്.


പാലക്കാട്ടെ സ്ഥാനാർത്ഥിയെ ചൊല്ലിയുളള ഭിന്നത രൂക്ഷമാകുന്നതിനിടെ ശോഭക്ക് വേണ്ടി വാദിച്ചു കൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്ത് വന്നിട്ടുണ്ട്. മണ്ഡലത്തിലെ മറ്റ് നേതാക്കളെക്കാൾ ജയസാധ്യത ശോഭ സുരേന്ദ്രനാണെന്ന് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചു.


സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ  മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താൽപര്യമെന്ന് മനസിലാക്കിയാണ് സുരേഷ് ഗോപിയുടെ ഇടപെടൽ. നിർദ്ദേശിച്ചു.

2016 ൽ ബി.ജെ.പിയെ പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തിച്ചത് ശോഭാ സുരേന്ദ്രൻ മത്സരിച്ചപ്പോഴാണെന്നും കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഉണ്ടാക്കിയ നേട്ടവും ചൂണ്ടിക്കാട്ടി കൊണ്ടാണ്  സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ സമീപിച്ചിരിക്കുന്നത്.


സംവരണ മണ്ഡലമായ ചേലക്കരയിൽ കെ.ബാലകൃഷ്ണൻ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കോൺഗ്രസ് പശ്ചാത്തലമുളള കുടുംബത്തിൽ നിന്നുവരുന്ന കെ.ബാലകൃഷ്ണൻ ആർ.എസ്.എസിലൂടെയാണ് ബി.ജെ.പി രാഷ്ട്രീയത്തിലേക്ക് എത്തിയത്.


 ചേലക്കര നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണൻ തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

1996 മുതൽ എൽ.ഡി.എഫ് സ്ഥാനാ‍ർത്ഥികളെ മാത്രം ജയിപ്പിച്ച പാരമ്പര്യമുളള ചേലക്കരയിൽ ബി.ജെ.പിക്ക് വലിയ സാധ്യതകളില്ല. ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ 24000പരം വോട്ടുകൾ നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.അതിൽ നിന്ന് മുന്നോട്ട് പോകാൻ കഴിയുമോയെന്നാണ് ബി.ജെ.പി നോക്കുന്നത്.

Advertisment