തിരുവനന്തപുരം: കടമെടുപ്പ് സംബന്ധിച്ച കേസില്‍ കേരളത്തിനായി സുപ്രീം കോടതിയില്‍ ഹാജരായതിന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഫീസിനത്തില്‍ ആവശ്യപ്പെട്ടത് 2.35 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 75 ലക്ഷം രൂപ ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
സുപ്രധാന കേസുകളില്‍ കേരളത്തിന് പുറത്തുനിന്നുള്ള അഭിഭാഷകരെയാണ് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ താല്‍പര്യം. 2021 മുതല്‍ ഇതുവരെ നിയമോപദേശത്തിനായി 93 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു. ഈ കാലയളവില്‍ സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കായി ചെലവഴിച്ചത് എട്ട് കോടിയോളം രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.