ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവര്‍ കേരളത്തിലെന്ന ചര്‍ച്ച തെറ്റ്: മന്ത്രി എം ബി രാജേഷ്

കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ എക്‌സൈസിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

author-image
shafeek cm
New Update
mb rajesh

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവര്‍ കേരളത്തിലെന്ന ചര്‍ച്ച തെറ്റെന്ന് മന്ത്രി എം ബി രാജേഷ്. ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടേയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെയും എണ്ണത്തിലും കേരളമാണ് മുന്നിലെന്നും മന്ത്രി പറഞ്ഞു. എക്‌സൈസ് പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisment

കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ എക്‌സൈസിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ എക്‌സൈസിന് മുതല്‍കൂട്ടാകും. ഒഴിവുകള്‍ സമയബന്ധിതമായി പിഎസ്സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി ഒഴിവുകള്‍ നികത്തി എക്‌സൈസ് സേനയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment