New Update
/sathyam/media/media_files/k2NkStjS6UxnOE7sHFgD.jpg)
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു. സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
Advertisment
ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്.
സൈബർ ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘങ്ങളും പരിശോധനയിൽ പങ്കെടുത്തു.