മുക്കം: തിങ്കളാഴ്ച്ച രാവിലെ തുടങ്ങിയ മഴക്ക് യാതൊരു ശമനവുമില്ലാതെ ശക്തമായി തുടരുന്നു. ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴകൾ കര കവിഞ്ഞു.കിഴക്കൻ മലയോരങ്ങളിലെ പലയിടങ്ങളിലെ റോഡുകളിലും വെള്ളം കയറി ഗതാഗതം നിലച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടു കളിലും വെള്ളം കയറി ദുരിതത്തിലായി. മുക്കം പുൽപ്പറമ്പ് റോഡും അങ്ങാടിയും വെള്ളത്തിൽ മുങ്ങി'പുൽപ്പറമ്പിലെ കടകളിലെ സാധനങ്ങൾ നാട്ടുകാരുെടെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാറ്റി. പുതുതായി ആരംഭിച്ച ലാബിലും വെള്ളം കയറിയതിനാൽ സാമഗ്രികൾ മാറ്റി. പുൽപ്പറമ്പ് പള്ളി യുടെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങി, ഹൈജിൻ ആശുപത്രിയിലും വെള്ളം കയറി. ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു.
പുൽപ്പറമ്പ് ആയി പ്പൊറ്റ മേഖലയിലെ നാല് ഭാഗവും വെള്ളം കയറിയതിനാൽ പ്രദേശം ഒറ്റപെട്ട് പോയി. ചേന്ദമംഗല്ലൂർ - കക്കാട് റോഡ് വെള്ളത്തിലായി. തോട്ടം ഭാഗത്ത് വെള്ളം കയറിയതിനാൽ യാത്ര മാർഗ്ഗങ്ങൾ മുടങ്ങിയിരിക്കയാണ്. മംഗലശേ രി തോട്ടത്തിൽ വെള്ള' പ്പൊക്ക ഭിഷണിയാൽ റാഫിയുടെ വീട് ഒഴിപ്പിച്ചു. പലയിടങ്ങളിെലെവീട്ടുകാരുടെ മുറ്റങ്ങളിൽ വെള്ളം കയറിയതിനാൽ ഭീഷണി ഭയന്ന് സാധനങ്ങൾ വീടുകളിലെ മുകൾ ഭാഗത്തേക്ക് മാറ്റിയിരിക്കയാണ്. മൂന്ന് പുഴകളിൽ നിന്നുള്ള ജലനിരപ്പ് ഉയരുന്നതിനാൽ മാറ്റമില്ലാതെ തുടരുകയാണ്. , കൂളിമാട് , നായർകുഴിഭാഗങ്ങളി ലെ റോഡുകൾ പൂർണ്ണമായും മുങ്ങി' കാര േ ശ രി, ആനയാകുന്ന്, വല്ലത്തായി പാറ, തുടങ്ങി ഒട്ടേറെ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപെ. പട്ടു മുക്കം ചോണാട് റോഡ് മു ങ്ങി. ചാലിയാർ പുഴയുെടെ സമ്മർദ്ധവും വെള്ളെപ്പൊക്ക ഭീഷണി ശക്തമായിട്ടുണ്ട്. മുക്കം നഗരസഭയിലെ താഴ്ന്ന ഒട്ടുമിക്ക പ്രദേശങ്ങൾ വെള്ളത്തിലായി. മുക്കം നഗരസഭയിൽ കൺ ട്രാൾ റൂം തുറന്നിട്ടുണ്ട്. കൊടിയത്തൂർ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതേടെ ഗതാഗതം നിലച്ചു.
കനത്ത മഴയിൽ കൂടരഞ്ഞി കരിങ്കുറ്റി മുണ്ടാട്ട് പടിയിലെ രാധാകൃഷ്ണെൻറ വീടിൻ്റെ സംരക്ഷണ ഭിത്തി തകർന്നു. തിരുവമ്പാടി ഭാഗത്ത് വെള്ളം കയറിയതിനാൽ മലയോരങ്ങളിലേ ക്കുള്ള വാഹനങ്ങളുടെ ഓട്ടം നിലച്ചു. ചെമ്പുകടവ് അങ്ങാടിയിലൂടെ ഒഴുകുന്ന ചാലിപ്പുഴ കരകവിഞ്ഞ് ശക്തമായി ഒഴുകുന്നു. ചെമ്പുകടവ് അക്കരെ അങ്ങാടിയും അടിവാരം റോഡും മലവെള്ളത്തിൽ മുങ്ങിയിരിക്കയാണ്. അടിവാരം റോഡിൽ 800 മീറ്ററോളം റോഡിൽ കൂടിയാണ് കരകവിഞ്ഞ മലവെള്ളം ഒഴുകുന്നത്. റോഡിൻ്റെ ഇരു വശങ്ങളിലുമുള്ള വീടിൻ്റെ മുറ്റവും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. ചെമ്പുകടവ് അമ്പേദ്ക്കർ ആദിവാസി കോളനി, തേക്കും തോട്ടം ആദിവാസി കോളനി , ചെമ്പുകടവ് അങ്ങാടിയോട് ചേർന്നുള്ള ആരാധനാലയങ്ങൾ എന്നിവയെല്ലാം വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്നു. ചെമ്പുകടവ് അക്കരെയിക്കരെ ഗതാഗതം പൂർണ്ണമായും നിലച്ചു.