അശ്ലീല ഭാഷയില്‍ കമന്റ്, മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു ! സമൂഹമാധ്യമങ്ങളില്‍ കെ.കെ. ശൈലജയ്‌ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ പരാതി നല്‍കി എല്‍ഡിഎഫ്‌

സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള മെസ്സേജുകൾക്ക് അശ്ലീല ഭാഷയിൽ കമന്റിട്ട ആൾക്കെതിരെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടി വേണമെന്നും പരാതിയിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kk shailaja1

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കെ.കെ. ശൈലജയ്‌ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ പരാതി നല്‍കി എല്‍ഡിഎഫ്‌. വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന തരത്തിലാണു പ്രചാരണമെന്ന പരാതിയുമായി എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

Advertisment

സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പറഞ്ഞു. ഇതിന് യുഡിഎഫ് സ്ഥാനാര്‍ഥി ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയും വ്യക്തമാക്കി.

സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള മെസ്സേജുകൾക്ക് അശ്ലീല ഭാഷയിൽ കമന്റിട്ട ആൾക്കെതിരെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.