ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍; സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രവർത്തനം ത്വരിതഗതിയിലാകണം; എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കെ.കെ. ശൈലജ

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രവർത്തനം ത്വരിതഗതിയിലാകണം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുന്നുവെന്നും ശൈലജ

New Update
kk shailaja1

തിരുവനന്തപുരം: സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഓരോ പരാതിയിലും ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി എത്രയും വേഗം ചാർജ്ഷീറ്റ് സമർപ്പിച്ചാൽ അതൊരു മാതൃകാപരമായ പ്രവർത്തർത്തനമായി മാറുമെന്ന് മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ കെ.കെ. ശൈലജ.

Advertisment
സിനിമാമേഖലയിലെ വനിതാപ്രവർത്തകരുടെ' പരാതി സ്വീകരിച്ച് പ്രശ്നങ്ങൾ പഠിക്കാൻ സര്‍ക്കാര്‍ ഹേമാ കമ്മിറ്റിയെ നിശ്ചയിക്കുകയും സ്പെഷ്യൽ അന്വേഷണ ടീമിനെ നിശ്ചയിക്കുകയും ചെയ്തത് ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണെന്ന് ശൈലജ അഭിപ്രായപ്പെട്ടു.
ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്താനും സെറ്റിൽ ഐസിസി രൂപീകരണം, പ്രാഥമിക സൗകര്യങ്ങൾ, ഒരുക്കൽ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തൽ തുടങ്ങി നിരവധി ഇടപെടലുകൾ നടത്താനും കഴിയും.
സാംസ്കാരിക വകുപ്പ് പുതിയ സിനിമാ നയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്നത് പ്രതീക്ഷയ്ക്ക് വകനൽകുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രവർത്തനം ത്വരിതഗതിയിലാകണം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുന്നുവെന്നും ശൈലജ വ്യക്തമാക്കി.
Advertisment