സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ഷൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു

2011ൽ ​പേ​രാ​വൂ​രി​ൽ കോ​ൺ​ഗ്ര​സി​ലെ സ​ണ്ണി ജോ​സ​ഫി​നോ​ട് 3,440 വോ​ട്ടി​നു ഷൈ​ല​ജ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ​യും സ​ണ്ണി ജോ​സ​ഫ് ത​ന്നെ​യാ​യി​രി​ക്കും എ​തി​രാ​ളി.

author-image
Pooja T premlal
New Update
kk shailaja

ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും.

Advertisment

മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ഷൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മ​ട്ട​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

മ​ട്ട​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ കെ.​കെ. ഷൈ​ല​ജ​യ്ക്ക് അ​തൃ​പ്തി ഉ​ണ്ടെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു.

മ​ട്ട​ന്നൂ​രി​ൽ നി​ന്ന് മാ​റ്റി​യ​ത് എ​ന്തി​നെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ കെ.​കെ.​ഷൈ​ല​ജ ചോ​ദി​ച്ചി​രു​ന്നു. 

60,963 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഷൈ​ല​ജ ക​ഴി​ഞ്ഞ ത​വ​ണ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ച​ത്.

2011ൽ ​പേ​രാ​വൂ​രി​ൽ കോ​ൺ​ഗ്ര​സി​ലെ സ​ണ്ണി ജോ​സ​ഫി​നോ​ട് 3,440 വോ​ട്ടി​നു ഷൈ​ല​ജ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ​യും സ​ണ്ണി ജോ​സ​ഫ് ത​ന്നെ​യാ​യി​രി​ക്കും എ​തി​രാ​ളി.

Advertisment