/sathyam/media/media_files/9GBRT0K81E96hU4r9hd6.jpg)
തിരുവനന്തപുരം: മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയാണെന്ന മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നിലപാടിനെതിരെ മുസ്‌ലിം നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇടതും ബിജെപിയും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആരും ഒപ്പം ചേരേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും ലീഗിന്റെ നിലപാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മറ്റാരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കെ എം ഷാജിയുടെ പ്രസ്താവന.
മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അതു വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളജിന്റെ അധികൃതര്‍ പറയുന്നത് അതു വഖഫ് ഭൂമിയല്ലെന്നാണ്.
അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിനു രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ട. മുസ്‌ലിം ലീഗാണോ ? ഭരണകൂടമല്ലേ ചെയ്യേണ്ടത്, കെ എം ഷാജി പറഞ്ഞു.