ശമ്പളം മുടങ്ങുമെന്ന വാർത്ത വന്നപ്പോൾ പ്രതിപക്ഷം ആഘോഷിച്ചു; അങ്ങനെയാണ് ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് പറഞ്ഞത് ! ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് കെ.എൻ. ബാല​ഗോപാൽ

കേന്ദ്രത്തില്‍ നല്‍കാനുള്ള തുകക്ക് വേണ്ടി യുഡിഎഫ് എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയില്ല. ശമ്പളം മുടങ്ങുമെന്ന വാര്‍ത്ത വന്നപ്പോള്‍ പ്രതിപക്ഷം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kn balagopal1

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും കൊടുക്കുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.

Advertisment

കേന്ദ്രത്തില്‍ നല്‍കാനുള്ള തുകക്ക് വേണ്ടി യുഡിഎഫ് എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയില്ല. ശമ്പളം മുടങ്ങുമെന്ന വാര്‍ത്ത വന്നപ്പോള്‍ പ്രതിപക്ഷം ആഘോഷിച്ചു. അങ്ങനെയാണ് ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് പറഞ്ഞത്.    കഴിഞ്ഞവർഷം ആകെ ചെലവ് ട്രഷറി വഴി കൊടുത്തത് 22,000 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. 

Advertisment