Advertisment

ചലച്ചിത്രരംഗത്ത് ചര്‍ച്ചയായി മമ്മൂട്ടിയുടെ മൗനം ! എക്കാലവും സജീവമായിരുന്ന 'മുഖപുസ്തകവും' 11 ദിവസമായി മൗനവ്രതത്തില്‍ ! രാജി പ്രഖ്യാപനത്തില്‍ പോലും പുറംലോകവുമായി സംവദിക്കാതെ മോഹന്‍ലാലും ! പെങ്ങള്‍മാരുടെ പരിഭവങ്ങള്‍ കേട്ടിട്ടും 'അമ്മ'യിലെ മഹാരഥന്മാര്‍ 'മഹാമൗനം' തുടരുമ്പോള്‍ !

സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെയും അതിക്രമങ്ങളെയും പറ്റി വെളിച്ചം വീശുന്ന റിപോർട്ട് പുറത്തായിട്ടും ഇടതുപക്ഷ - പുരോഗമന നിലപാട് ഉയർത്തിപിടിക്കുന്നു എന്ന് അവകാശപ്പെടുന്ന മമ്മൂട്ടി തുടരുന്ന മൗനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
mohanlal mammootty

കൊച്ചി: ഹേമാ കമ്മിറ്റി റിപോർട്ട് പുറത്തുവന്ന് 10 ദിവസങ്ങളായിട്ടും റിപോർട്ടിനെ പറ്റി ഒരക്ഷരം പോലും പ്രതികരിക്കാതെ മെഗാസ്റ്റാർ മമ്മൂട്ടി.

Advertisment

സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെയും അതിക്രമങ്ങളെയും പറ്റി വെളിച്ചം വീശുന്ന റിപോർട്ട് പുറത്തായിട്ടും ഇടതുപക്ഷ - പുരോഗമന നിലപാട് ഉയർത്തിപിടിക്കുന്നു എന്ന് അവകാശപ്പെടുന്ന മമ്മൂട്ടി തുടരുന്ന മൗനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവന്നതോ, അതിൻെറ ചുവട് പിടിച്ച് ചലച്ചിത്ര നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചോ അറിഞ്ഞിട്ടുപോലുമില്ല എന്നാണ് ഈ മൗനം കണ്ടാൽ തോന്നുക.

മുഖപുസ്തകം ശൂന്യം !

ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായ മമ്മൂട്ടി, അതിൽ പോലും ഒരു പ്രതികരണത്തിന് മുതിർന്നിട്ടില്ല. ഈമാസം 17നാണ് മമ്മൂട്ടി ഏറ്റവും ഒടുവിലായി അദ്ദേഹത്തിൻെറ സമൂഹ മാധ്യമ അക്കൌണ്ടുകളിൽ പോസ്റ്റുകൾ ഇട്ടത്.

ദിവസവും മൂന്നും നാലും പോസ്റ്റുകൾ വന്ന അക്കൗണ്ടിൽ ഇക്കഴിഞ്ഞ 11 ദിവസമായി പുതിയ പോസ്റ്റുകളില്ല. സിനിമാ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടോ ചിത്രങ്ങളുടെ പ്രചരണാർത്ഥമുളള വിവരങ്ങൾ പങ്കുവെച്ചുകൊണ്ടോ ഉളള പോസ്റ്റുകൾ പോലും കാണാനില്ല. ചിങ്ങം 1ന് ആശംസ അർപ്പിച്ചതാണ് ഏറ്റവും ഒടുവിൽ വന്ന പോസ്റ്റ്.

കമന്‍റിലാണ് കളി !

ചിങ്ങം 1ന് ആശംസകൾ നേർന്ന് പോയ മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വിമർശനപരമായതും പരിഹാസം നിറഞ്ഞതുമായ കമൻറുകൾ കൊണ്ട് നിറയുകയാണ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളൊന്നും അറിഞ്ഞില്ലേ എന്നാണ് മമ്മൂട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് താഴെ വരുന്ന കമൻറുകൾ.

പ്രവർത്തിക്കുന്ന മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുവന്നിട്ടും അതിനോട് ഒരക്ഷരം പോലും പ്രതികരിക്കാത്ത മമ്മൂട്ടിയുടെ നടപടിയെപ്പറ്റി കടുത്ത വിമർശനുമാണ് ഉയരുന്നത്. മമ്മൂട്ടി ഇക്ക എവിടെ എന്ന ചോദ്യം മുഖ്യധാരാ മാധ്യമങ്ങളിലും ഉയരുന്നുണ്ട്.

പെങ്ങള്‍മാരോടില്ലേ അനുകമ്പ !

മുൻകാലത്തെപ്പോലെ മാധ്യമ മാനേജ്മെൻറ് ഫലിക്കുന്നില്ല എന്നതിൻെറ തെളിവാണിത്. മലയാള ചലച്ചിത്ര വ്യവസായം തന്നെ വലിയ പ്രതിസന്ധി നേരിടുന്ന അവസ്ഥയിലായിട്ടും സഹപ്രവർത്തകരായ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നത് പുറത്തായിട്ടും മിണ്ടാതെ ഒളിച്ചിരിക്കുന്ന മമ്മൂട്ടിയുടെ സമീപനം അങ്ങേയറ്റം വഞ്ചനാപരമാണെന്നാണ് സിനിമാരംഗത്തുളളവരുടെ വിമർശനം.

ഹേമാ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റിയും തുടർ വെളിപ്പെടുത്തലുകളെപ്പറ്റിയും മമ്മൂട്ടി പ്രതികരിക്കാത്തതിനെപ്പറ്റി ചോദിക്കുമ്പോൾ പലരും ക്ഷോഭത്തോടെയാണ് പ്രതികരിക്കുന്നത്."മലയാള സിനിമയിലെ ഏത് പ്രശ്നത്തിലാണ് മമ്മൂട്ടി ഇടപെട്ടിട്ടുളളത് ?

അദ്ദേഹം എല്ലാക്കാലവും സ്വന്തം സുഖവും സുരക്ഷിതത്വവും മാത്രമേ നോക്കിയിട്ടുളളു. മറിച്ചൊരവസരം പോലും എൻെറ ഓർമ്മയിലില്ല. ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ ഇരുന്നാൽ അദ്ദേഹത്തിന് കുഴപ്പം ഒന്നും വരില്ലല്ലോ. കുറച്ച് കഴിഞ്ഞ് ഉപദേശിക്കാൻ വരികയും ആവാം" തിരക്കഥാകൃത്തും സംവിധായകനുമായ ഒരു സിനിമാ പ്രവർത്തകൻ പറഞ്ഞു.

എല്ലാം നിരീക്ഷിച്ച് മെഗാതാരം

കേരളത്തിൽ തന്നെയുളള മമ്മൂട്ടി സിനിമാ രംഗത്ത് നടക്കുന്ന സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. നേരിട്ട് ഇടപെടാതെ അടുപ്പക്കാരും അനുയായികളും വഴിയുളള വിവരശേഖരണമാണ് നടത്തുന്നത്.

ഹേമാ കമ്മിറ്റി റിപോർട്ട് പുറത്തുവന്നശേഷം അതുമായി ബന്ധപ്പെട്ട ഒറ്റകാര്യത്തിൽ മാത്രമാണ് മമ്മൂട്ടി ഇടപെട്ടിട്ടുളളത്. "അമ്മ" പ്രസിഡൻറ് സ്ഥാനം രാജിവെയ്ക്കുന്നതിൽ അഭിപ്രായം തേടി മോഹൻലാൽ ഫോണിൽ ബന്ധപ്പെട്ട സമയത്തായിരുന്നു ഇടപെടൽ.


മോഹൻലാൽ ഒറ്റയ്ക്ക് രാജിവെയ്ക്കണോ അതോ എക്സിക്യൂട്ടിവ് ഒന്നടങ്കം രാജിവെയ്ക്കണോയെന്ന് മോഹൻലാൽ ആരാഞ്ഞപ്പോൾ എല്ലാവരും രാജിവെയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായത്തെയാണ് മമ്മൂട്ടി പിന്തുണച്ചത്. ഇതല്ലാതെ ഹേമാ കമ്മിറ്റി റിപോർട്ടും അനുബന്ധ വെളിപ്പെടുത്തലുകൾക്കും ശേഷം മമ്മൂട്ടി അഭിപ്രായ പ്രകടനമോ ഇടപെടലോ നടത്തിയിട്ടില്ല.


സ്വന്തം പ്രതിഛായയെപ്പറ്റി അങ്ങേയറ്റം ബോധവാനായ മമ്മൂട്ടി, വിമർശനങ്ങൾ ഭയന്നാണ് പൂർണമായും മൗനം പാലിക്കുന്നതെന്നാണ് അടുപ്പമുളളവരുടെ പ്രതികരണം. പ്രതികരിച്ചാൽ തൻെറ നേർക്കുകൂടി ആക്ഷേപങ്ങളും വിമർശനങ്ങളും വരുമെന്ന പേടിയാണ് മമ്മൂട്ടിയെ പിന്നോട്ട് വലിക്കുന്നതത്രെ. 

മോഹന്‍ലാലും മിണ്ടാവ്രതത്തില്‍

മമ്മൂട്ടി മാത്രമല്ല സൂപ്പർസ്റ്റാറായി മലയാള ചലച്ചിത്രലോകം അടക്കിവാഴുന്ന മോഹൻലാലും ഹേമാ കമ്മിറ്റി റിപോർട്ടിനെപ്പറ്റി നേരിട്ട് വന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. അമ്മയിലെ രാജി തീരുമാനം മാധ്യമങ്ങളെ അറിയിച്ചത് പത്രക്കുറിപ്പിലൂടെയാണ്.

ഹേമാ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതും അതിന് പിന്നാലെ നടികളുടെയും ജൂനിയർ ആർട്ടിസ്റ്റുകളുടെയും വെളിപ്പെടുത്തൽ വന്നതും അമ്മ അധ്യക്ഷൻ എന്ന നിലയിലും നടൻ എന്ന നിലയിലും മോഹൻലാലിനെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു.

മനസുലഞ്ഞ് രാജി !

ഈ സമ്മർദ്ദം താങ്ങാനാകാതെയാണ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാമെന്ന നിലപാടിലേക്ക് എത്തിയത്. എന്നാൽ ഒറ്റയ്ക്ക് രാജിവെച്ചാൽ എല്ലാ പാപഭാരവും പേറേണ്ടി വരുമെന്ന് അടുപ്പക്കാർ ഉപദേശിച്ചതോടെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കാമെന്ന സമീപനത്തിലേക്ക് എത്തിയത്.

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നിന്നാൽ പല ദുഷ് പ്രവണതകൾക്കും പരിഹാരം കാണാനാവുമെന്നാണ് മറ്റ് നടന്മാരും സാങ്കേതിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അമ്മ ഭരണ സമിതി പിരിച്ചുവിട്ട് പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്തതെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം.

Advertisment