മാവേലിക്കരയുടെ സ്വന്തം കൊടിക്കുന്നില്‍ സുരേഷ്; 2009 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ച് ജൈത്രയാത്ര; ഇത്തവണ ആദ്യം ഒന്ന് പകച്ചെങ്കിലും അവസാനം തിരിച്ചടിച്ചു; ശക്തമായി പോരാടി സി.എ. അരുണ്‍കുമാറും

2009ലാണ് അടൂരിലെ സിറ്റിങ് എം.പി.യായിരുന്ന കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ ആദ്യം മത്സരിച്ചത്. അന്നുമുതൽ മണ്ഡലം കൊടിക്കുന്നിലിനെ കൈവിട്ടിട്ടില്ല.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kodikunnil suresh

മാവേലിക്കര: മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ വീണ്ടും വിജയം ഉറപ്പിച്ച് സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷ്. നിലവില്‍ 9678 വോട്ടിനാണ് കൊടിക്കുന്നില്‍ ലീഡ് ചെയ്യുന്നത്. നിലവില്‍ 358666 വോട്ടാണ് അദ്ദേഹം നേടിയത്.

Advertisment

സിപിഐ രംഗത്തിറക്കിയ യുവസ്ഥാനാര്‍ത്ഥി അഡ്വ. സി.എ. അരുണ്‍കുമാറും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ ഘട്ടങ്ങളില്‍ അരുണ്‍കുമാറാണ് ലീഡ് ചെയ്തത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

2009ലാണ് അടൂരിലെ സിറ്റിങ് എം.പി.യായിരുന്ന കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ ആദ്യം മത്സരിച്ചത്. അന്നുമുതൽ മണ്ഡലം കൊടിക്കുന്നിലിനെ കൈവിട്ടിട്ടില്ല.

Advertisment