മുകേഷിനെ ചുമന്നാല്‍ ചുമക്കുന്നവര്‍ നാറുമെന്ന് വിമര്‍ശനം ! മുകേഷ് എംഎല്‍എയെ സിപിഎം കൈവിട്ടേക്കും. കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ക്ക് സാധ്യതയെന്നും റിപ്പോര്‍ട്ട്. മുകേഷിന്‍റെ നിലനില്പ് പ്രതിസന്ധിയില്‍

മുകേഷിനെതിരെ കൂടുതല്‍ ശക്തമായ പരാതികള്‍ ഇനിയും പുറത്തുവരുന്നുണ്ടെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്ത്രീത്വത്തെ അവഹേളിക്കുന്നതരം പരാമര്‍ശങ്ങള്‍ അതിലും ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്.

New Update
mukesh alligations

കൊല്ലം: ആരോപണങ്ങള്‍ കനത്തതോടെ കൊല്ലം എംഎല്‍എ മുകേഷിനെ കൈയ്യൊഴിയാനൊരുങ്ങി സിപിഎം. തനിക്കെതിരെ കൊല്ലത്ത് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കിയിട്ടും പ്രതിരോധിക്കാന്‍ പാര്‍ട്ടി രംഗത്തുവന്നില്ലെന്ന പരാതിയുമായി മുകേഷും രംഗത്ത്.

Advertisment

ശക്തമായ ആരോപണങ്ങള്‍ പല മേഖലകളില്‍ നിന്നും ഉയര്‍ന്നതോടെ മുകേഷിനെ ചുമന്നാല്‍ ചുമക്കുന്നവര്‍ നാറുമെന്ന വിലയിരുത്തലാണ് സിപിഎമ്മിന്‍റെ കൊല്ലത്തെ പല നേതാക്കള്‍ക്കുമുള്ളത്. ഇതോടെ മുകേഷും പാര്‍ട്ടിയും രണ്ട് തട്ടിലേയ്ക്ക് മാറുന്നുവെന്നതാണ് പൊതു വിലയിരുത്തല്‍.

ആരോപണം കനക്കും

മുകേഷിനെതിരെ കൂടുതല്‍ ശക്തമായ പരാതികള്‍ ഇനിയും പുറത്തുവരുന്നുണ്ടെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്ത്രീത്വത്തെ അവഹേളിക്കുന്നതരം പരാമര്‍ശങ്ങള്‍ അതിലും ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ രണ്ട് പരാതികളാണ് മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കേസും അറസ്റ്റും അനിവാര്യമാകുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീളുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ പോലും മുകേഷിനെ ന്യായീകരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറല്ലത്രെ.

രാജി ആവാം

മുകേഷ് രാജിവയ്ക്കുന്നതിലും സിപിഎമ്മിന് എതിര്‍പ്പില്ലെന്നാണ് നിലവിലെ സൂചന. എന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്നുള്ള രാജി അദ്ദേഹത്തിന്‍റെ തീരുമാനത്തിനു വിടും.

പക്ഷേ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നും അദ്ദേഹത്തിന് ഒഴിയേണ്ടിവരുമെന്നതില്‍ സംശയമില്ല. എന്തായാലും മുകേഷിനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടിയുടെ മുഖം വികൃതമാകും എന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്.

Advertisment