ഇസ്രയേലിൽ മിസൈൽ ആക്രമണം; മരിച്ച കൊല്ലം സ്വദേശിയുടെ സംസ്കാരം ഇന്ന്

New Update
9-bd5a-4628-814b-8f96551cc0e7_28b079af-9b36-4b34-8fcb-64da4c9592f4.jpg

കൊല്ലം: വടക്കൻ ഇസ്രായേലിലെ ഷെൽ ആക്രമത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിബിൻ മാക്സ് വെല്ലിൻ്റെ സംസ്കാരം ഇന്ന്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രിയോടെയാണ് കൊല്ലത്ത് എത്തിച്ചത്. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ഉച്ചയോടെ നിബിനിന്റെ സ്വന്തം വീട് ആയ വാടിയിൽ കർമൽ കോട്ടേജിൽ എത്തിക്കും. മൂന്നു മണിക്ക് വാടിയിൽ പള്ളിയിലാണ് സംസ്കാരം നടക്കുന്നത്.

കഴിഞ്ഞ നാലാം തിയതി ആണ് നിബിൻ ഷെൽ അക്രമത്തിൽ മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു മലയാളികൾക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു.  ഹിസ്ബൊല്ലയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ എംബസി വ്യക്തമാക്കിയിരുന്നു. നിബിൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്ന രണ്ടു മലയാളികൾ ഉൾപ്പടെ ഏഴു പേർക്ക് ആണ് പരിക്കേറ്റത്. മലയാളികൾ ആയ ജോസഫ് ജോർജ്, ഇടുക്കി സ്വദേശി പോൾ, മെൽവിൻ എന്നിവർക്കാണ് പരിക്ക് ഏറ്റത്. നിബിനിന്റെ സഹോദരൻ നിവിനും ഇസ്രായേലിൽ ആണ് ജോലി ചെയ്യുന്നത്. രണ്ട് മാസം മുൻപാണ് നിബിൻ അഗ്രികൾചർ വിസയിൽ ഇസ്രായേലിലേക്ക് പോയത്.

Advertisment
Advertisment