കൊല്ലം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്

മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായ എ.കെ ഹഫീസാണ് സ്ഥാനാർഥി

New Update
hafis

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്.  

Advertisment

മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായ എ.കെ ഹഫീസാണ് സ്ഥാനാർഥി. നിലവിൽ ഐ എൻ.ടി.യു സി  ജില്ലാ പ്രസിഡൻറുമായി പ്രവർത്തിക്കുന്നു.

കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

തദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.10 സീറ്റിൽ ആർ എസ് പി മത്സരിക്കുമെന്നും വി.എസ് ശിവകുമാർ പറഞ്ഞു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ കളത്തില്‍ ഇറക്കി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പില്‍ കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്.

Advertisment