സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഈ വര്‍ഷം അഞ്ചു പെണ്‍കുട്ടികള്‍ക്കു ജീവന്‍ നഷ്ടമായി. പരാതിപ്പെടാന്‍ ഇപ്പോഴും സ്ത്രീകള്‍ക്കു പേടി

പുതിയ തലമുറയിലെ കുട്ടികളാണ് കൂടുതലായും പരാതിയുമായി രംഗത്ത് വരുന്നുണ്ട്.

author-image
വീണ
New Update
1001372596

കോട്ടയം: ഒരു ദിവസം ഏഴോളം പെണ്‍കുട്ടികള്‍ സംസ്ഥാനത്ത് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.

Advertisment

 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

പരാതി കുടുംബത്തിന് നേര്‍ക്കാകുമ്പോള്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ മടിക്കുന്ന സാഹചര്യവും ഉണ്ട്.

 ഇതുചെന്നെത്തുക ആത്മഹത്യയിലേക്കോ കടുത്ത മാനസിക പ്രശ്‌നത്തിലേക്കോ ആയിരിക്കും.

സ്ത്രീധനത്തിന്റെ പേരില്‍ ഈ വര്‍ഷം അഞ്ച് പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായതായാണ് സര്‍ക്കാരിന്റെ കണക്ക്.

ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരമായ അതിക്രമങ്ങള്‍ക്ക് 2814 പേര്‍ വിധേയരായി.

ഓരോ വര്‍ഷവും അതിക്രമം വര്‍ദ്ധിക്കുകയാണ്. 2014 സ്ത്രികള്‍ ശാരീരിക പീഡനത്തിനും 2688 പേര്‍ ബലാത്സംഗത്തിനും ഇരയായിട്ടുണ്ട്. 86 സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായും പോലീസിന്റെ കണക്കില്‍ പറയുന്നു.

ഈ വര്‍ഷം ആകെ 13824 കുറ്റകൃത്യങ്ങള്‍ സ്‌ത്രീകള്‍ക്കെതിരായി നടന്നു.

സ്ത്രീ സുരക്ഷയ്ക്കായി ചിരി, ഹോപ്പ്, നിര്‍ഭയ , അപരാജിത തുടങ്ങി നിരവധി പദ്ധതികളുണ്ടെങ്കിലും പരാതി നല്‍കാന്‍ പലര്‍ക്കും പേടിയാണ്.

പ്രശ്‌നങ്ങള്‍ വീട്ടില്‍ നിന്നാകുമ്പോള്‍ എതിര്‍പ്പും ഒറ്റപ്പെടുത്തലും നേരിടേണ്ടിവരുമെന്നാതാണ് കാരണം.

 വീട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാമോയെന്നും വനിതാ കമ്മിഷനോട് ചോദിക്കുന്നവരുമുണ്ട്.

കോടതികളില്‍ എത്താതെയും സ്ത്രീയുടെ സമ്മതം ആരായാതെയും ഒത്തുതീര്‍പ്പാക്കുന്ന കേസുകളും നിരവധിയാണ്.

പോലീസും പലപ്പോഴും പരാതിക്കാരിക്ക് അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കാറുണ്ട്.

സ്‌റ്റേഷനില്‍ വെച്ചു ഒത്തു തീര്‍പ്പുണ്ടാക്കുന്ന പരാതികളും ഏറെ.

പുതിയ തലമുറയിലെ കുട്ടികളാണ് കൂടുതലായും പരാതിയുമായി രംഗത്ത് വരുന്നുണ്ട്.

ബോധവത്കരണം വിവിധ തലങ്ങളില്‍ നല്‍കുന്നുണ്ടെന്നു സര്‍ക്കാര്‍ പറയുമ്പോഴും കുറ്റകൃത്യങ്ങള്‍ കൂടുക മാത്രമാണ് ചെയ്യുന്നത്.

Advertisment