വോട്ടെടുപ്പ് പൂർത്തിയാകും മുൻപ് ഫലം എത്തി. ബാർക്ക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ടർ ടിവി. തൊട്ടു പിന്നിലായി ഏഷ്യാനെറ്റ് ന്യൂസ്. റിപ്പോർട്ടറിനെ തുണച്ചത് നടിയെ ആക്രമിച്ച കേസിലെ വിധി. പരാതി നൽകിയിട്ടും ചലനം ഉണ്ടാക്കാതെ 24 ന്യൂസ്

New Update
New Project (2)

കോട്ടയം: ബാർക്ക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ടർ ടി.വി. രാഹുൽ മാങ്കൂട്ടം എം.എൽ.എയ്ക്ക് എതിരെ ലൈംഗിക പീഡന പരാതി വരുകയും രാഹുൽ ഒളിവിൽ പോവുകയും ചെയ്തതോടെ ആളുകൾ ഏറ്റവും കൂടുതൽ കണ്ടത് റിപ്പോർട്ടർ ടി.വിയായിരുന്നു.

Advertisment

ഇതോടെ നഷ്ടപ്പെട്ടു പോയ ഒന്നാം സ്ഥാനം റിപ്പോർട്ടർ തിരിച്ചു പിടിച്ചു.  ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. 45 ാം വാരവും വ്യക്തമായ മേധാവിത്വത്തോടെ റിപ്പോർട്ടർ 97. 73 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

രണ്ടാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 91. 52 ശതമാനം റേറ്റിങ്ങേ ഉള്ളൂ.  ബാർക്കിൽ റിപ്പോർട്ടർ ടി.വി ഉടമ ആൻ്റോ അഗസ്റ്റിനും ബാർക്കിലെ മുതിർന്ന ഉദ്ദോഗസ്ഥനും ചേരുന്നു ക്രമക്കേടു നടത്തിയെന്നു പരാതി നൽകിയ ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ഈ വാരവും ചലനമില്ലാതെ മൂന്നാം സ്ഥാനത്ത് തുടരുന്നു. 

reporter channel-2

24 ന്യൂസ് കൊണ്ടുവന്ന ബാർക് കോഴ സ്ക്രീൻ ഷോട്ട് വ്യാജമെന്നു ആരോപിച്ചു റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനും പരാതി നൽകിയിരുന്നു.

ബാർക് റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്തെന്ന പരാതിയിൽ 24 ന്യൂസ് ചാനല്‍ എം.ഡിയും ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠന്‍ നായർ, ചാനല്‍ ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവർ ഉള്‍പ്പെടെ 6 പേർക്കെതിരെയാണ് കളമശ്ശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കി,

ASIANET REPORTER 24 NEWS

റിപ്പോർട്ടറിനെതിരായ വാർത്ത വ്യാജം,100 കോടി ക്രിപ്റ്റോ കറൻസി നൽകിയില്ല,റിപ്പോർട്ടർ എംഡിയുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തു,വ്യാജ ചാറ്റുകൾ നിർമിച്ചു, കൃത്രിമമായി വിവരങ്ങൾ ചേർത്തു,റിപ്പോർട്ടറിന് നഷ്ടമുണ്ടാക്കാൻ നീക്കം,കൈക്കൂലിയെന്ന് വ്യാജപ്രചാരണം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് എഫ്.ഐ.ആർ. ഇട്ടത്.

രാഹുൽ മാങ്കൂട്ടതിൻ്റെ ഒളിവ് ജീവിതത്തിൽ പിടിച്ചു കയറി ഒന്നാം സ്ഥാനത്ത് തിരികെയെത്തിയ റിപ്പോർട്ടർ ടി.വിക്ക് ദിലീപ് കേസിലെ വിധിയാണ് ഒന്നാം സ്ഥാനത്ത് തുടരാൻ വഴിയൊരുക്കിയത്. വിധി വന്ന ദിവസം നടൻ ദിലീപിൻ്റെ വീടിനു മുകളിലൂടെ  ഡ്രോൺ പറത്തിയും വാഹനത്തിനു പിന്നാലെ പോയും റിപ്പോർട്ടർ വിധി ആഘോഷമാക്കിയിരുന്നു.

af696dba-7c09-4315-a69b-b5896a540edf

കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതോടെ റിപ്പോർട്ടർ ടി.വി യിലെ മാധ്യമ പ്രവർത്തകൻ റോഷിപാലിനെ ചിലർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതുമെല്ലാം വലിയ വാർത്തയായി. നടിക്കൊപ്പം തങ്ങൾ നിലകൊള്ളം എന്നുള്ള റിപ്പോർട്ടറിൻ്റെ പ്രഖ്യാപനങ്ങളും ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കി.

manorama news channel team

അതേ സമയം, റേറ്റിങ്ങിൽ മനോരമ ന്യൂസിനെ മറികടന്ന് നാലാം സ്ഥാനത്ത് തിരിച്ചെത്താൻ മാതൃഭൂമിക്കു സാധിച്ചില്ല. മനോരമയ്ക്ക് 43.55 പോയിൻ്റുള്ളപ്പോൾ 32.71 പോയിൻ്റുമായി മാതൃഭൂമി ബഹുദൂരം പിന്നിലാണ്.

 ന്യൂസ് മലയാളം 24. 65, ഇനം ടിവി 20.95, കൈരളി 20.12, ന്യൂസ് 18 കേരള 13. 94 എന്നിങ്ങനെയാണു അവസാനക്കാരുടെ റേറ്റിങ്ങ് നില.

Advertisment