കോട്ടയം: മദ്യ വിതരണത്തിന്റെ പശ്ചിമ ബംഗാള്‍ ഒഡീഷ മോഡല്‍ പ്രാര്‍വത്തികമാകുമോ ? ബിയറും വൈനുമെല്ലാം മദ്യത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും തീരുമാനം നേരത്തെ ആകാമായിരുന്നുവെന്നും യുവാക്കള്‍.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍ പോയി ക്യൂ നിന്നു മദ്യം വാങ്ങുന്നതിനു ഹോം ഡെലിവറിയിലൂടെ പരിഹാരമാകുമെന്നു ഒരുകൂട്ടര്‍ പറയുന്നു. എന്നാല്‍, നിരവധി പേര്‍ പദ്ധതിയെ എതിര്‍ത്തും രംത്തു വരുന്നുണ്ട്.
ഇത്തരം പദ്ധതികള്‍ യുവ തലമുറയെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുമെന്നും പറയുന്നു. പദ്ധതിക്കെതിരെ കെ.സി.ബി.സി ഉള്‍പ്പടെയുള്ള സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, പെതുപ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നുറപ്പ്.
കേരളത്തില്‍ ഓണ്‍ലൈനായി വീര്യം കുറഞ്ഞ മദ്യവിതരണം നടത്തുന്നതു സംബന്ധിച്ചു പുറത്തു വന്ന റിപ്പോര്‍ട്ടുകളോട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരച്ചിട്ടില്ല.
എന്നാല്‍, ബംഗാള്‍ ഒഡീഷ സംസ്ഥനങ്ങളില്‍ ഭക്ഷണത്തിനൊപ്പം മദ്യം സ്വീഗി, സൊമാറ്റോ തുടങ്ങിയ കമ്പനികള്‍ മദ്യം വിതരണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഇതിനായി പ്രത്യേകം വൈന്‍ ഷോപ്പ്‌സ് വിഭാഗം സ്വിഗി ആപ്പില്‍ ആരംഭിച്ചാണ് മദ്യ വിതരണം നടത്തുക.
ആദ്യം ഒഡീഷയിലാണ് സ്വിഗി മദ്യ വിതരണത്തിന് തുടക്കമിട്ടത്. ഈ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ അംഗീകൃത റീട്ടെയില്‍ വിതരണക്കാരുമായി സഹകരിച്ചാണു സ്വിഗി മദ്യ വിതരണം നടത്തുത്. ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നതിന് റീട്ടെയില്‍ ഷോപ്പുകള്‍ക്ക് പ്രത്യേകം പാര്‍ട്ടനര്‍ ആപ്പുകള്‍ നല്‍കുന്നു.
സ്വിഗി വഴി മദ്യം വാങ്ങുന്നവര്‍ വയസ് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഐഡി, സെല്‍ഫി ചിത്രം എന്നിവ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. എന്നാല്‍, മാത്രമേ മദ്യം ഓഡര്‍ ചെയ്യാന്‍ സാധിക്കൂ.
ഓണ്‍ലൈനായി ഓര്‍ഡര്‍ സ്വീകരിച്ച് വിതരണം തുടങ്ങിയതോടെ വരുമാനത്തില്‍ 20-30 ശതമാനം വര്‍ധനയുണ്ടായെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. യുണൈറ്റഡ് ബ്രൂവറീസ് അടക്കമുള്ള നിരവധി മദ്യ നിര്‍മാണക്കമ്പനികള്‍ ഓണ്‍ലൈന്‍ വിതരണത്തിന് അനുകൂല നിലപാടുള്ളവരാണ്.
നേരത്തേ കോവിഡ് സമയത്ത് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, അസം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ മദ്യ വിതരണത്തിന് താല്‍കാലിക അനുമതി നല്‍കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ അനുമതി പിന്‍വലിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണു കേരളം, ഡല്‍ഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, എന്നീ സംസ്ഥാനങ്ങളുമായി കമ്പനികള്‍ ചര്‍ച്ചകള്‍ നടത്തുന്നു എന്ന വിവരം പുറത്തുവന്നത്. ഓണ്‍ലൈനായി മദ്യ വിതരണം അനുവദിക്കുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തിയായിരിക്കും സര്‍ക്കാരുകളുടെ തീരുമാനം.
സംസ്ഥാനങ്ങളില്‍ മദ്യത്തിന്റെ ഹോം ഡെലിവറി അനുവദിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കിവരികയാണ്. പ്രാരംഭ ഘട്ടത്തില്‍, ബിയര്‍, വൈന്‍, തുടങ്ങിയ വീര്യം കുറഞ്ഞ ആല്‍ക്കഹോള്‍ പാനീയങ്ങള്‍ ആയിരിക്കും വിതരണം ചെയ്യുകയെന്നാണു സൂചന.