/sathyam/media/media_files/hwFBK3ptIz0Prb7LGzEq.jpg)
ചങ്ങനാശേരി: അഞ്ചുവിളക്കിന്റെ നാട്ടില്‍ ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ പുതിയ വലിയ ഷോറൂം ജൂലൈ 20ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. രാവിലെ 10 നു ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ജോബി, വാര്‍ഡ് കൗണ്‍സിലര്‍ ബീന ജിജന്‍ എന്നിവവരെ കൂടാതെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരും ചടങ്ങില്‍ പങ്കാളികളാകും.
ചങ്ങനാശേരി നിവാസികള്‍ക്കു പുത്തന്‍ ഷോപ്പിങ് അനുഭവമാകും ഓക്‌സിജന്‍ സമ്മാനിക്കുന്നത്. ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും ഗൃഹോ പകരണങ്ങളുടെയും, വലിയ നിരയാണ് ഓക്‌സിജന്‍ ചങ്ങനാശേരി ഷോറൂമില്‍ അണിനിരത്തിയിട്ടുള്ളത്.
കൂടാതെ ടെലിവിഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, സ്റ്റൗവ്, ഹോബുകള്‍, അടുക്കള നിറയ്ക്കാന്‍ പര്യാപ്തമായ കിച്ചന്‍ സ്‌മോള്‍ അപ്ലൈന്‍സസ്, എന്നിവയ്ക്കു പുറമേ ഇലക്ട്രോണിക് ഉപകരണങ്ങളായ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഐടി ആക്‌സസറീസുകള്‍ എന്നിവയും വന്‍ വിലക്കുറവില്‍ ഓക്‌സിജനില്‍ ലഭ്യമാണ്.
ഉദ്ഘാടന ദിനത്തോടനുബന്ധിച്ചു സ്‌പെഷല്‍ ഓഫറുകളും സമ്മാനങ്ങളും ഉണ്ടാവും. കൂടാതെ വമ്പിച്ച വിലകുറവും മറ്റ് ഓഫറുകളും ഷോറൂമില്‍ നിന്നും ലഭിക്കും. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ തവണ വ്യവസ്ഥയിലുള്ള വായ്പ സൗകര്യവും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 9020100100, 9020200200.