കോട്ടയം: എല്ലായിടത്തും 4ജി, അടുത്ത വര്‍ഷതോടെ 5ജിയും. ചരുങ്ങിയ കാലം കൊണ്ടു ബിഎസ്എന്‍എല്ലില്‍ നടക്കുന്നതു ചരിത്രപരമായ മുന്നേറ്റം. ജിയോ എയര്‍ടെല്‍, ഉള്‍പ്പടെയുള്ള വന്‍കിടക്കാര്‍ താരിഫ് നിരക്കുകളില്‍ വന്‍ വില വര്‍ധിപ്പിച്ചതോടെ രാജ്യത്ത് ഒരു മാസം കൊണ്ടു ബിഎസ്എന്‍എലിലേക്കു മാറിയത് 25 ലക്ഷം ആളുകളാണ്. ടാറ്റയുടെ കൈപിടിച്ചു ബിഎസ്എന്‍എലിനു കരുത്തു പകരുന്നതാണു പുതിയ ട്രെന്‍ഡ്.
ജിയോ ഉള്‍പ്പെടെ ഉള്ള കമ്പനികളില്‍ നിന്നു മാറുമ്പോള്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടുന്നതു ബിഎസ്എന്‍എല്ലിന്റെ ഇന്റര്‍നെറ്റ് വേഗതയാണ്. ബിഎസ്എന്‍എല്ലിന് ഉപഭോക്താക്കളെ നഷ്ടപ്പെട്ടതും ഇന്റര്‍നെറ്റ് സേവനങ്ങളുടെ പോരായ്മയെ തുടര്‍ന്നായിരുന്നു. ഇതു തിരിച്ചു പിടിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ടാറ്റായുമായി ചേര്‍ന്നു ബിഎസ്എന്‍എല്‍ നടത്തുന്നത്.
പ്രതിദിനം മൂവായിരത്തിലധികം പുതിയ ഉപഭോക്താക്കള്‍ കേരളത്തില്‍ മാത്രം ബിഎസ്എന്‍എല്ലിലേക്ക് എത്തുന്നുണ്ട്. ബിഎസ്എന്‍എല്ലിന്റെ 4ജി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയതും കൂടുതല്‍ ഉപഭോക്താക്കള്‍ എത്താന്‍ കാരണമായതായി ബിഎസ്എന്‍എല്‍ അധികൃതരുടെ അവകാശവാദം. പിന്നാലെ 5ജി സേവനം 2025 തുടക്കത്തിൽ തന്നെ ലഭ്യമാക്കുമെന്നു പ്രഖ്യാപനവും വന്നു.
രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്തു തന്നെ ബിഎസ്എന്‍എല്ലിനെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്കു തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ 4ജി, 5ജി നവീകരണ പദ്ധതികളില്‍ നിര്‍ണായക പങ്കു വഹിക്കുന്നതില്‍ നിന്നു വിദേശ ടെലികോം വെണ്ടര്‍മാരെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തി.
അന്താരാഷ്ട്ര ദാതാക്കളെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ രാജ്യം ആഗ്രഹിക്കുന്നതിനാല്‍, ടെല്‍കോയുടെ ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ എന്നിവയുടെ 4 ജി, 5 ജി പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ടെലികോം വെണ്ടര്‍മാരെ മാത്രമേ അനുവദിക്കൂ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
രാജ്യത്തു തുടരുന്നതിന് ഈ ഉല്‍പ്പന്നങ്ങളില്‍ ബൗദ്ധിക സ്വത്തവകാശം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ വിതരണക്കാര്‍ക്കു മുന്‍ഗണന നല്‍കാനുള്ള നീക്കം.
ബിഎസ്എന്‍എലിനോടും എംടിഎന്‍എലിനോടും ഇന്ത്യയില്‍ നിര്‍മിച്ച സാങ്കേതികവിദ്യ മാത്രമേ ഉപയോഗിക്കാവൂ എന്ന് ശക്തമായ നിര്‍ദേശം അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. റിലയന്‍സും ഭാരതി എയര്‍ടെലും ഉള്‍പ്പെടെയുള്ള ദാതാക്കള്‍ അവരുടെ നെറ്റ്വര്‍ക്കുകളില്‍ ഹുവായി, സെഡ്.ടി.ഇ ഹാര്‍ഡ്വെയറാണ് ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങള്‍ നേരിടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 5ജി ട്രയലുകളില്‍ ചൈനീസ് വെണ്ടര്‍മാരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യയിലെ തങ്ങളുടെ നെറ്റ്വര്‍ക്കുകളില്‍ നിന്നു ചൈനീസ്, ഹാര്‍ഡ്വെയര്‍ നീക്കം ചെയ്യുകയാണെന്നു സിസ്‌കോ നേരത്തെ പറഞ്ഞിരുന്നു.
പിന്നീടാണു 5ജിയിലേക്കു നവീകരിക്കാവുന്ന 4ജി നെറ്റ്വര്‍ക്കിനു ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്), തേജസ് നെറ്റ്‌വര്‍ക്‌സ്, ഐ.ടി.ഐ എന്നിവക്ക് ബിഎസ്എന്‍എല്‍ 19,000 കോടി രൂപയുടെ കരാര്‍ നല്‍കിയത്. ടിസിഎസുമായി കൈകോര്‍ത്തതോടെ ബിഎസ്എന്‍എലില്‍ അടിമുടി മാറ്റമാണു നടന്നുകൊണ്ടിരിക്കുന്നത്.
ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയതും അപ്രതീക്ഷിതമായി കൂടുതല്‍ വരിക്കാരെ ലഭിച്ചതും ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയില്‍ കൈത്താങ്ങാണ്. ഇത് 4ജി സേവനങ്ങള്‍ നേരത്തെ എത്തിക്കാന്‍ ബിഎസ്എന്‍എല്ലിനെ സഹായിക്കും.
ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ സഹായത്തോടെ ഇക്കൊല്ലം ഡിസംബറോടെ ഒരു ലക്ഷം ടവറുകള്‍ കമ്പനി സ്ഥാപിക്കുമെന്നാണു ബിഎസ്എല്‍എല്‍. വ്യക്തമാക്കിയിരുന്നത്. കേരളത്തില്‍ നിലവിലുള്ള 6,000 ടവറുകള്‍ക്കൊപ്പം 14,000 കൂടി അധികമായി വരും. നിലവില്‍ ടി.സി.എസ് നടത്തുന്ന ബിഎസ്എന്‍എല്‍ 4ജി വ്യാപനം അതിവേഗം 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന വിധത്തിലുള്ളതാണ്.