കോട്ടയം: ഉദ്യോഗസ്ഥൻ നടത്തിയ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പിനെ തുടർന്ന് എൽ.ഡിഎഫ് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടു. ബി.ജെ.പി - യു.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നതോടെ ക്വാറം തികയാത്തതിനെ തുടർന്ന് അവിശ്വാസം ചർച്ചക്ക് എടുക്കാൻ കഴിഞ്ഞില്ല.
എൽ.ഡി.എഫിലെ 22 അംഗങ്ങൾ മാത്രമാണ് രാവിലെ 9 മണിക്ക് അവിശ്വാസം ചർച്ച ചെയ്യുന്ന വേളയിൽ ഹാജരായിരുന്നത്. അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത് 27 അംഗങ്ങളുടെ പിന്തുണയായിരുന്നു.
നഗരസഭയിലെ മൂന്ന് കോടി രൂപയുടെ പെൻഷൻ തട്ടിപ്പ് വിവാദങ്ങൾക്കിടെയാണ് എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് ഉപാധ്യക്ഷൻ ബി. ഗോപകുമാറിനെതിരായ അവിശ്വാസവും ചർച്ച ചെയ്യും.
ബി.ജെ.പി തട്ടിപ്പു യു.ഡി.എഫ് ഭരണ സമിതിയുടെയും പ്രതിപക്ഷമായ ഇടതുപക്ഷത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണെന്ന ആരോപിച്ചാണ് വിട്ടുനിന്നത്. ഇന്നലെ ചേര്‍ന്ന ബി.ജെ.പി ജില്ലാ കമ്മറ്റിയോഗത്തില്‍ നഗരസഭാ വിഷയം ചര്‍ച്ച ചെയ്യുകയും അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കേണ്ടെന്ന നിപാടിലേക്ക് എത്തിയിരുന്നു.
നഗരസഭയില്‍ പിന്തുണച്ചാല്‍ അത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും സിനിമാ മേഖലയില്‍ ഉണ്ടായ ആരോപണങ്ങളില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തുല്യവുമാകുമെന്ന വിലയിരുത്തലും ബി.ജെ.പിക്കുണ്ട്..