Advertisment

റോഡില്‍ ഏറ്റവും കൂടുതല്‍ വാഴ ഉള്ള മണ്ഡലമായി മോന്‍സ് ജോസഫ് എംഎല്‍എയുടെ കടുത്തുരുത്തി. റോഡെല്ലാം കുഴിയായതോടെ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡിലെ കുഴിയില്‍ വാഴ നട്ടവരില്‍ യൂത്തു കോണ്‍ഗ്രസുകാരും

റി ബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി ഒരു കിലോമീറ്ററിന് 5 കോടി രൂപ മുടക്കി നിര്‍മിക്കുന്ന വഴിയാണിത്. ദിവസവും പല സ്‌കൂളുകളിലേക്കായി 30 ഓളം സ്‌കൂള്‍ ബസുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്. കൂടാതെ നിരവധി ഇരുചക്രവാഹനങ്ങളും, ടിപ്പറുകളും ഇതുവഴി  കടന്നു പോകുന്നുണ്ട്.

New Update
kaduthuruthy road collapsed

കോട്ടയം: റോഡുകള്‍ എല്ലാം കുഴി, ഫ്ളക്സ് ബോര്‍ഡുകള്‍ക്കപ്പുറം മണ്ഡലത്തില്‍ വികസനമില്ല, കടുത്തുരുത്തിയില്‍ എം.എല്‍.എയുണ്ടോ എന്ന ചോദ്യവുമായി പൊതുജനങ്ങള്‍. റോഡില്‍ ഏറ്റവും കൂടുതല്‍ വാഴയുള്ള മണ്ഡലമായി കടുത്തുരുത്തി മാറുകയാണ്.

Advertisment

മണ്ഡലത്തിലെ കടുത്തുരുത്തി - പെരുവ റോഡ്, അറുനൂറ്റിമംഗലം - കടുത്തുരുത്തി റോഡ്, കടുത്തുരുത്തി തോട്ടുവാ റോഡ്, മുളക്കുളം - വെള്ളൂര്‍ റോഡ്, വെമ്പള്ളി - കുമ്മണ്ണൂര്‍ റോഡ് തുടങ്ങി നിരവധി ചെറുതും വലതുമായ റോഡുകൾ തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. ഇവിടെ പലയിടത്തുമായാണ് നാട്ടുകാര്‍ ചേര്‍ന്നു വാഴ നട്ടു പ്രതിഷേധിച്ചത്. തകര്‍ന്നു തരപ്പണമായ വെമ്പള്ളി - കുമ്മണ്ണൂര്‍ റോഡിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് വാഴ നട്ടു പ്രതിഷേധിച്ചത്.


കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്നും നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. മുളക്കുളം - വെള്ളൂര്‍ റോഡില്‍ മുളക്കുളം അച്ചന്‍ പടിയിലാണ് കലുങ്ക് നിര്‍മാണം പാതിവഴിയിലായിരിക്കുന്നത്. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇതിനായി എടുത്ത കുഴിയില്‍ മണ്ണിടാത്തതാണ് ഇതുവഴിയുള്ള ഗതാഗതം തടസമായിരിക്കുന്നത്.

റി ബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി ഒരു കിലോമീറ്ററിന് 5 കോടി രൂപ മുടക്കി നിര്‍മിക്കുന്ന വഴിയാണിത്. ദിവസവും പല സ്‌കൂളുകളിലേക്കായി 30 ഓളം സ്‌കൂള്‍ ബസുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്. കൂടാതെ നിരവധി ഇരുചക്രവാഹനങ്ങളും, ടിപ്പറുകളും ഇതുവഴി  കടന്നു പോകുന്നുണ്ട്.

road collapsed kaduthuruthy

ഈ റോഡ് നിര്‍മാണ കരാറുകാരനെ മാറ്റിയതായാണ് അറിയുന്നത്. രണ്ട് ലോഡ് മണ്ണ് ഇട്ടാല്‍ ഇതു വഴി വാഹനങ്ങള്‍ കടന്നു പോകുവാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു. ജനപ്രതിനിധികളോട് പലതവന്ന പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാരും, യാത്രക്കാരും പറയുന്നു.


എന്നാല്‍, ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ താല്‍പര്യം കാണിക്കാത്ത മോന്‍സ് ജോസഫ് എം.എല്‍.എയുടെ നടപടികളില്‍ കോണ്‍ഗ്രസുകാരും അതൃപ്തരാണ്. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പങ്കെടുക്കാതെ മോന്‍സ് ജോസഫ് അമേരിക്കന്‍ സന്ദര്‍ശനം നടത്തിയതില്‍ കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്.  


ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷത്തിനു തലേ ദിവസമാണു ഫ്രാന്‍സിസ് ജോര്‍ജ് എം.പിക്കൊപ്പം എം.എല്‍.എ അമേരിക്കയിലേക്കുള്ള യാത്ര പുറപ്പെട്ടത്. എം.പി യാത്രപോകുന്നതിനു മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ കല്ലയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമായിരുന്നു യാത്ര തിരിച്ചത്.

അമേരിക്കയില്‍ കുടുംബ സംഗമങ്ങള്‍ നടത്തി ഫണ്ട് പരിക്കാനുള്ള യാത്രയായിരുന്നു ഇരുവരുടെയും എന്ന ആരോപണമാണ് ഉയര്‍ന്നു വന്നത്. ഇതിനിടെ എം.പി രണ്ടാഴ്ചയ്ക്കു ശേഷം മടങ്ങിയെത്തിയെങ്കിലും എം.എല്‍.എ അമേരിക്കയില്‍ തുടര്‍ന്നു. വയനാട് ദുരന്തിന്റെ പശ്ചാത്തലത്തില്‍ പോലും മടങ്ങിയെത്താന്‍ തയ്യാറായിരുന്നില്ല.  ഇതു മുന്നണിക്കിടയില്‍ തന്നെ കടുത്ത അതൃപ്തിക്കു കാരണമായിരുന്നു.

Advertisment