Advertisment

മിന്നൽ 2.0 അവതരിപ്പിക്കാൻ കെ.എസ്.ആർ.ടി.സി. കേരളത്തിന്‍റെ ഒരറ്റത്തുനിന്നും ട്രെയിനുകളെക്കാള്‍ വേഗതയില്‍ ഒറ്റരാത്രികൊണ്ട് മറ്റേ അറ്റത്ത് എത്തുക ലക്ഷ്യം. ഇടയില്‍ സ്റ്റോപ്പുകള്‍ നാമമാത്രം. കൂടുതൽ യാത്രക്കാരെ കിട്ടുമെന്നു പ്രതീക്ഷ. വേഗതയുടെ കാര്യത്തിൽ ആശങ്ക !

ഈ മാതൃക പിന്തുടർന്ന് ചുരുങ്ങിയ സ്റ്റോപ്പുകളുളള കൂടുതൽ നോൺ-സ്റ്റോപ്പ്, സെമി-സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ തുടങ്ങാനുള്ള നടപടികളാണ്  കെ.എസ്.ആർ.ടി.സി ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വരുമാനം നേടാമെന്ന പ്രതീക്ഷയാണ് ഇതിലൂടെ കെ.എസ്. ആർ.ടി  സിക്കുള്ളത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
minnal

കോട്ടയം: വീണ്ടും മിന്നൽ വിപ്ലവത്തിന് തുടക്കമിട്ട് കെ.എസ്.ആർ.ടി.സി. കൂടുൽ മിന്നൽ സർവീസുകൾ ആരംഭിക്കാനുള്ള നീക്കത്തിനു പിന്നാലെ വേഗതയും അപകട സാധ്യതയും സംബന്ധിച്ച് ആശങ്കയും ഉടപ്പെടുത്തു. രാത്രിയിൽ സർവീസ് നടത്തുന്ന 'മിന്നൽ' ബസുകൾക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

Advertisment

ഈ മാതൃക പിന്തുടർന്ന് ചുരുങ്ങിയ സ്റ്റോപ്പുകളുളള കൂടുതൽ നോൺ-സ്റ്റോപ്പ്, സെമി-സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ തുടങ്ങാനുള്ള നടപടികളാണ്  കെ.എസ്.ആർ.ടി.സി ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വരുമാനം നേടാമെന്ന പ്രതീക്ഷയാണ് ഇതിലൂടെ കെ.എസ്. ആർ.ടി  സിക്കുള്ളത്.

ട്രെയിനുകളെക്കാള്‍ വേഗത 

കാസർകോടിനും തിരുവനന്തപുരത്തിനുമിടയിൽ, ട്രെയിനിനേക്കാൾ വേഗത്തിലോടുന്നൊരു കെഎസ്ആർടിസി ബസ്, അതും രാത്രികാലത്തു മാത്രം. അങ്ങനെയൊരു ഞെട്ടിക്കുന്ന തുടക്കവുമായാണു മിന്നൽ ബസ് സർവീസ് മിന്നൽപ്പിണർ പോലെ അവതരിച്ചത്.

minnal interior

കേരളത്തിന്റെ ഒരറ്റത്തു നിന്നു മറ്റൊരറ്റത്തുപോയി ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും ആശ്വാസമായി മാറിയ മിന്നൽ റോ‍ഡിലിറങ്ങിയ ഉടൻ സൂപ്പർ ഹിറ്റാവുകയും ചെയ്തു.


ഇന്നു മിന്നലിനു സ്ഥിരം യാത്രക്കാരേറെയുണ്ട്. സ്കാനിയയും വോൾവോയും പോലുള്ള ഹൈടെക് ലക്ഷ്വറി ബസുകളേക്കാൾ മിന്നലിനെ ഇഷ്ടപ്പെടുന്നവരാണു പലരും. 


വേഗത + അപകടം = ആശങ്ക 

വേഗതയാണ് മിന്നൽ ബസിന്റെ മുഖ്യ ആകർഷണം. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ അപകടങ്ങൾ വർധിക്കുമെന്ന ആശങ്കയും ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. പലപ്പോഴും മിന്നൽ ബസ് അപകടങ്ങൾക്ക് ഇടയാകാറുണ്ട്.


അമിത വേഗമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണവും. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ അപകട നിരക്കും വർധിക്കുമെന്നു ആശങ്കയുണ്ട്. എന്നാൽ രാതികാലത്ത് മാത്രം സർവീസ് നടത്തുന്നതിനാൽ ആശങ്ക വേണ്ടെന്ന നിലപാടാണ് കെ.എസ്.ആർ.ടി.സിയുടേത്.


യാത്രയും ന്യൂജെന്‍ 


നിലവിൽ മിന്നൽ സർവീസുകൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി പാലക്കാട്-കന്യാകുമാരി, പാലക്കാട്- മൂകാംബിക തുടങ്ങിയ റൂട്ടുകളിൽ സെപ്റ്റംബർ മുതൽ നാല് മിന്നൽ സർവീസുകൾ കൂടി ആരംഭിക്കും. ഇതോടൊപ്പം പുതിയ ബസുകൾ ലഭ്യമാകുന്ന മുറയ്ക്ക് 40 പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ കൂടി കെ.എസ്.ആർ.ടി.സി പുറത്തിറക്കും.


യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നതിന് ഈ സർവീസുകൾ സഹായകമായിരിക്കും. മുഴുവൻ സീറ്റിംഗ് കപ്പാസിറ്റിയിൽ യാത്രക്കാരെ തുടക്കത്തിൽ തന്നെ കയറ്റി സ്റ്റോപ്പുകളുടെ എണ്ണം പരമാവധി ഒഴിവാക്കുന്നതാണ്. സ്വകാര്യ സർവീസുകൾക്ക് ഉള്ള പോലെ സുഖപ്രദമായ ഇരിപ്പിടങ്ങൾ പോലുള്ള അധിക സൗകര്യങ്ങൾ ഇത്തരം ദീർഘദൂര ബസുകളിൽ ഒരുക്കും.

Advertisment